Chapter Title : Ente Ormakal – 23
ഒഴിഞ്ഞ ഒരു കോണിലെത്തി അവിടെ ഉണ്ടായിരുന്ന മരത്തിന്റെ ചുവട്ടില്‍ ഇരുന്നു. എനിക്ക് പക്ഷെ ഇരിക്കാന്‍ തോന്നിയില്ല. എന്റെ കണ്ണുകള്‍ ചുറ്റും തിരയുകയായിരുന്നു. ആളുകള്‍ പലഭാഗത്ത് നിന്നും വന്നു ഗാനമേള കേള്‍ക്കാനായി തിക്കിത്തിരക്കി. ഞാന്‍ ശ്രദ്ധയോടെ ചുറ്റും നിരീക്ഷിച്ചു.
പെട്ടെന്ന് ഞാന്‍ ആ കണ്ണുകള്‍ വീണ്ടും കണ്ടു. എന്റെ മനസില്‍ ഒരു വലിയ തിര അടിച്ചുയര്‍ന്നത് പോലെ എനിക്ക് തോന്നി. ഞങ്ങള്‍ നിന്നിരുന്ന സ്ഥലത്തിന്റെ വലതു വശത്ത് ഒരു യക്ഷി അമ്പലത്തിന്റെ മുന്‍പില്‍ കൂടി നിന്നിരുന്ന സ്ത്രീകളുടെ ഇടയില്‍ ആ മുഖം ഞാന്‍ കണ്ടു. ഞാന്‍ അന്തംവിട്ട് ആ മുഖത്തേക്ക് നോക്കിനിന്നുപോയി. എന്റെ നോട്ടം കണ്ടപ്പോള്‍ അവള്‍ നാണത്തോടെ കണ്ണുകള്‍ മാറ്റി. മുഖം മാത്രമേ എനിക്ക് കാണാന്‍ സാധിക്കുന്നുണ്ടായിരുന്നുള്ളൂ. അത്രയും സ്ത്രീകളുടെ നടുവില്‍ പൂര്‍ണ്ണ ചന്ദ്രന്‍ ഉദിച്ചുയര്‍ന്നത് പോലെ ആയിരുന്നു അവളുടെ മുഖം. കരിയെഴുതിയ പിടയ്ക്കുന്ന കണ്ണുകള്‍ എന്റെ കണ്ണുകളുമായി പലതവണ ഇടഞ്ഞു. കൊത്തിയുണ്ടാക്കിയത്പോലെയുള്ള മുഖം. ചന്ദന നിറം. ഉയര്‍ന്ന നാസികയും ചെറിയ, ചോര നിറമുള്ള ചുണ്ടുകളും. തുടുത്ത പൂവ് പോലെയുള്ള കവിളിണകള്‍. ലേശം ചുരുണ്ട മുടിയാണ്. അത് പിന്നിലേക്ക് അഴിച്ചിട്ടിരിക്കുകയാണ് എന്നെനിക്ക് മനസിലായി. നീളമുള്ള കഴുത്തിനു താഴെയുള്ള ഭാഗം ആള്‍ക്കൂട്ടം കാരണം മറഞ്ഞിരുന്നു. ഇത്ര സൌന്ദര്യമുള്ള മറ്റൊരു പെണ്ണും ആ ക്ഷേത്ര പരിസരത്ത് വേറെയില്ല എന്നെനിക്ക് തോന്നി. അത്രയ്ക്ക് സുന്ദരിയായിരുന്നു അവള്‍. പക്ഷെ എന്നില്‍ അവള്‍ എന്താണ് കണ്ടത് എന്നുമാത്രം എനിക്ക് മനസിലായില്ല. അവിശ്വസനീയമായിരുന്നു അവളുടെ ആ നോട്ടം. ഞാന്‍ മെല്ലെ പാക്കരേട്ടനെ തോണ്ടി വിളിച്ചു.
“എന്താടാ..എന്നാത്തിനാ നീ തോണ്ടുന്നത്...” അയാള്‍ ദേഷ്യത്തോടെ ചോദിച്ചു.
“ഒന്നെഴുന്നേല്‍ക്ക് ചേട്ടാ..ഒരത്യാവശ്യം
💬 Comments
View all comments