0%

Chapter Title : Ente Ormakal – 24

Author : Master Read All Parts 512

ഒരു നിഗൂഡത ഉണ്ടായിരുന്നു. ജീവിതത്തില്‍ ആദ്യമായി കണ്ട എന്നെ അവള്‍ നോക്കിയ ആദ്യനോട്ടം തന്നെ എന്റെ മനസിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതായിരുന്നു. അതിനു ശേഷം അവളെ തേടി ചെന്നപ്പോള്‍  അമ്പലപ്പറമ്പില്‍ ഉണ്ടായ സംഘട്ടനവും ഏതോ മാന്ത്രികവലയത്തില്‍ അകപ്പെട്ടവനെപ്പോലെ അവളുടെ പിന്നാലെ ഇവിടേക്കെത്തിയതും ഒക്കെ എനിക്ക് അവിശ്വസനീയമായി തോന്നി. മദ്യലഹരിയില്‍ ഇതൊക്കെ സ്വപ്നങ്ങളാണോ എന്ന് ഞാന്‍ ശങ്കിച്ചു. ചുറ്റും സകലതും കറങ്ങുന്നത് പോലെ എനിക്ക് തോന്നി. അല്‍പനേരം കണ്ണടച്ചുനിന്നു സമനില വീണ്ടെടുത്ത ശേഷം ഞാന്‍ വീണ്ടും മുന്‍പോട്ടു നടന്നു.

പാക്കരേട്ടന്‍ പറഞ്ഞത് ഈ വീട്ടില്‍ അവള്‍ മാത്രമേ ഉള്ളു എന്നാണ്. ഭര്‍ത്താവ് നമ്പൂതിരി ക്ഷേത്രത്തില്‍ പൂജയിലാണത്രേ. ഞാന്‍ കാതോര്‍ത്തു. ക്ഷേത്രത്തിലെ ചെണ്ടമേളം കാതുകളിലേക്ക് ഒഴുകിയെത്തുന്നുണ്ടായിരുന്നു. ആ ബ്രാഹ്മണന്‍‍ അവിടെ ദേവീ വിഗ്രഹം പൂജിക്കുകയാണ്. വിഗ്രഹത്തില്‍ അയാള്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കുകയായിരിക്കണം. പക്ഷെ ഇവിടെ രാസലീലകള്‍ ആടി രതിസുഖത്തിന്റെ മേച്ചില്‍ പുറങ്ങളില്‍ അനന്തമായി അഭിരമിക്കാന്‍ തങ്കവിഗ്രഹമായ അയാളുടെ പ്രിയതമ ദാഹിച്ചു മോഹിച്ചിരിക്കുകയാണ്. ആ വന്യസൌന്ദര്യം എന്നെ ശക്തമായി വലിച്ച് അവളിലേക്ക് അടുപ്പിക്കുകയാണ്. ഞാന്‍ പൂജ ചെയ്യാന്‍ പോകുന്ന ദേവീ വിഗ്രഹം! ഇവിടെ ഞാനാണ്‌ പൂജാരി. എന്തൊരു തിളക്കമാണ് ആ കണ്ണുകള്‍ക്ക്! ദേവലോകത്ത് നിന്നും ഇറങ്ങിവന്ന അപ്സരസ്സ് ആണ് അവള്‍. മനസിലെ ചിന്തകള്‍ കാടുകയറിയപ്പോള്‍ എനിക്ക് ഉന്മാദം പിടിപെട്ടോ എന്ന് ഞാന്‍ ഭയന്നു.

തളത്തിന്റെ അങ്ങേയറ്റം വരെ എത്തി ഞാന്‍ നിന്നു. വീണ്ടും ഞാന്‍ ചുറ്റും നോക്കി. നാലുപാടും നോക്കിയിട്ടും ശ്രീദേവിയെ എനിക്ക് കാണാന്‍ സാധിച്ചില്ല. എന്റെ മനസ്സില്‍ ഭീതി നിറഞ്ഞു. മെല്ലെ കാമം ഭയത്തിനു വഴി മാറുന്നത് ഞാനറിഞ്ഞു. ഞാനൊരു കെണിയില്‍ അകപ്പെട്ടിരിക്കുകയാണ്

💬 Comments

View all comments