0%

Chapter Title : Ente Ormakal – 24

Author : Master Read All Parts 517

അവളെന്നെ മയക്കിക്കളഞ്ഞിരുന്നു.

“ഞങ്ങളെയും നോക്കി അയാള്‍ എന്തൊക്കെയോ അശ്ലീലം പറഞ്ഞിരുന്നു...എനിക്ക് അയാളെ ഇടിച്ചത് ഇഷ്ടപ്പെട്ടു..”

ഞാന്‍ ചിരിച്ചു.

“യ്യോ..ഒന്ന് ചിരിച്ചല്ലോ...എന്തിനാ എന്റെ പിന്നാലെ വന്നത്?”

“അ..അത്...” ഞാന്‍ വിക്കി.

“ഈ മുഖം ഞാന്‍ മുന്‍പ് കണ്ടിട്ടുള്ളത് പോലെ..മുജ്ജന്മത്തില്‍ വിശ്വാസം ഉണ്ടോ...ശ്ശൊ..ഞാന്‍ പേര് പോലും ചോദിച്ചില്ല....” അവള്‍ നാണത്തോടെ വിരല്‍ കടിച്ചു.

“മണി...മണിയന്‍...” ഞാന്‍ പറഞ്ഞു.

“മണിക്കുട്ടന്‍...” വശ്യമായി ചിരിച്ചുകൊണ്ട് അവള്‍ പറഞ്ഞു. ഞാന്‍ വീണ്ടും ചിരിച്ചു.

“ഞാന്‍ ശ്രീദേവി..അറിയ്വോ എന്നെ...”

“ഉം”

“എങ്ങനെ?”

“അമ്പലത്തില്‍ വച്ച് ഇതെന്നെ നോക്കിയപ്പോള്‍ ഞാന്‍ എന്റെ കൂടെ വന്ന ആളോട് ചോദിച്ചു...അയാളാ പറഞ്ഞത്..”

അവളുടെ മുഖത്ത് ചെറിയ ഭീതി നിഴലിക്കുന്നത് ഞാന്‍ കണ്ടു.

“ആരാ അയാള്‍..എന്തിനാ അങ്ങനെ ചോദിച്ചത്?” അവള്‍ ചോദിച്ചു.

“ഇത് അയാളെ അറിയില്ല..പേടിക്കണ്ട..അയാള്‍ ആരോടും അതൊന്നും പറയില്ല..”

“എന്നെ അയാള്‍ അറിയുമോ...”

“അറിയും..തിരുമേനിയുടെ വേളി അല്ലെ....”

ശ്രീദേവി മുഖം വീര്‍പ്പിച്ച് എന്റെ കണ്ണിലേക്ക് നോക്കി. ഞാന്‍ എല്ലാം അറിഞ്ഞിരിക്കുന്നു എന്നത് അവള്‍ക്ക് ഭയം ഉണ്ടാക്കി എന്നെനിക്ക് മനസിലായി. അവള്‍ തിരിഞ്ഞു തൂണില്‍ ചാരി നിന്നു. പനങ്കുല പോലെയുള്ള അവളുടെ മുടി പിന്‍ഭാഗം മൊത്തത്തില്‍ മറച്ചിരുന്നു.

“ഇത് പേടിക്കണ്ട..ഞാന്‍ ഇങ്ങോട്ട് വന്നത് അയാള്‍ക്കറിയില്ല..ഒരാള്‍ക്കും...” ഞാന്‍ അവളുടെ പിന്‍ഭാഗത്തിന്റെ സൌന്ദര്യം കോരിക്കുടിച്ചുകൊണ്ട് പറഞ്ഞു. ശ്രീദേവി തിരിഞ്ഞെന്നെ നോക്കി. അവളുടെ കണ്ണുകള്‍ ആര്‍ദ്രമായിരുന്നു.

“കൂട്ടിലടച്ച കിളിയാണ് ഞാന്‍..ചെറിയ ഒരു തീപ്പൊരി മതി എന്റെ ജീവിതം ഇല്ലാതാകാന്‍...” അവള്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു.

“എനിക്കറിയാം..എന്നെ വിശ്വസിക്കാം...ഇതിന് ദോഷം പറ്റുന്ന ഒന്നും ഞാന്‍ ചെയ്യില്ല...ഒരിക്കലും..തലപോയാലും....” അവളുടെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നു. മുല്ലമൊട്ടു വിരിഞ്ഞു വരുന്നതുപോലെയുള്ള

💬 Comments

View all comments