Chapter Title : Ente Ormakal – 24
പാല്‍പ്പുഞ്ചിരി.
“പിന്നേയ്..എന്റെ പേര് ഇത് എന്നല്ല..ശ്രീദേവീന്നാ..അങ്ങനെ വിളിച്ചാ മതീട്ടോ”
നാണം കലര്‍ന്ന ചിരിയോടെ അവള്‍ പറഞ്ഞു. ഞാനും പുഞ്ചിരിച്ചു.
“പറയൂ..എന്തിനാ എന്റെ പിന്നാലെ വന്നത്..” എന്റെ കണ്ണിലേക്ക് നോക്കി അവള്‍ ചോദിച്ചു.
“ഞാന്‍ വന്നതല്ലല്ലോ..എന്നെ കൊണ്ടുവന്നതല്ലേ.....ഈ കണ്ണുകള്‍....” ആ തിളങ്ങുന്ന നെത്രങ്ങളിലേക്ക് നോക്കി ഞാന്‍ പറഞ്ഞു. അവളുടെ മിഴികള്‍ പിടഞ്ഞു. ആ ചുണ്ടിന്റെ ശോണിമ അനുനിമിഷം വര്‍ദ്ധിക്കുന്നതായി എനിക്ക് തോന്നി.
“ഞാന്‍..ഞാനീ മുഖം കണ്ടിട്ടുണ്ട്...”
അത് പറയുമ്പോള്‍ അവളുടെ മുഖം തുടുത്തിരുന്നു. അത്യാകര്‍ഷകമായ ഒരു ഗൌരവം അതില്‍ നിഴലിച്ചു. ശ്രീദേവി മെല്ലെ എന്റെ സമീപത്തേക്ക് ചുവടുകള്‍ വച്ച് എന്റെ തൊട്ടു മുന്‍പിലെത്തി അവള്‍ നിന്നു. മൃദുവായ ആ വിരലുകള്‍ എന്റെ കവിളുകളില്‍ പതിഞ്ഞു.
“കഴിഞ്ഞ ജന്മത്തിലാകാം...എനിക്കുറപ്പാണ്..ആ ആള്‍ക്കൂട്ടത്തിനിടയില്‍ എന്റെ ശ്രദ്ധ ആകര്‍ഷിച്ച ഈ മുഖം....ഇത് ആകസ്മികമല്ല...” അവളുടെ വിരലുകള്‍ എന്റെ കവിളുകളിലൂടെ താഴേക്ക് നീങ്ങി.
“എന്റെ മണിക്കുട്ടന്‍.....” ശ്രീദേവിയുടെ നിശ്വാസം ഉയര്‍ന്നു. അവളുടെ അധരങ്ങള്‍ വിറയ്ക്കുന്നത് ഞാന്‍ കണ്ടു. ശിലപോലെ നില്‍ക്കുകയായിരുന്നു ഞാന്‍. ശ്രീദേവിയുടെ മുഖം എന്റെ മുഖത്തിനരുകില്‍ എത്തി. അവള്‍ എന്റെ ഗന്ധം വലിച്ചെടുക്കുകയായിരുന്നു.
“എന്തിന്റെ മണമാണ് ഇത്..” എന്റെ ചുണ്ടുകള്‍ മണത്തുകൊണ്ട് അവള്‍ ചോദിച്ചു. ആ തെറിച്ച സ്തനദ്വയങ്ങള്‍ എന്റെ നെഞ്ചില്‍ പലവുരു അമര്‍ന്നു. ശ്വാസമെടുക്കാന്‍ പോലും എനിക്ക് ഭയമോ മടിയോ ഒക്കെ തോന്നി. അവളുടെ മുന്‍പില്‍ അനങ്ങാന്‍ പോലും എനിക്ക് സാധിക്കുന്നില്ല.
“അത്...” ഞാന്‍ മടിച്ചു. വാറ്റ് ചാരായത്തിന്റെ ഗന്ധമാണ് അവള്‍ ചോദിക്കുന്നത്.
“നല്ല മണം..ആഹ്ഹ്...” അവള്‍ വീണ്ടും മുഖം അടുപ്പിച്ച് ആ ഗന്ധം നുകര്‍ന്നു.
“പറ..എന്തിന്റെ മണമാണ് ഇത്....?” അവള്‍ ചോദ്യം
💬 Comments
View all comments