Chapter Title : എന്റെ ഓര്‍മ്മകള്‍ - 25 (climax)
അറിയിപ്പുകള്‍ കിട്ടിത്തുടങ്ങി. നിത്യച്ചിലവുകള്‍ക്ക് പോലും ബുദ്ധിമുട്ടിയിരുന്ന അച്ഛന് പലിശ പോലും അടയ്ക്കാന്‍ മാര്‍ഗ്ഗം ഉണ്ടായിരുന്നില്യ...പക്ഷെ അപ്പോഴും അച്ഛന്റെ മനസിലെ ചിന്ത എന്നെക്കുറിച്ചായിരുന്നു..എന്റെ വേളി നടത്തിയിട്ട് വീട് ജപ്തി ആയാലും ഒന്നൂല്യ എന്ന് അച്ഛന്‍ കൂടെക്കൂടെ പറയുമായിരുന്നു....ഒരു ദിവസം പോലും എന്റെ അച്ഛന്‍ ഉള്ളു തുറന്നൊന്ന് ചിരിക്കുന്നത് കൂടി ഞാന്‍ കണ്ടിട്ടില്യ.....ആ ചുക്കിച്ചുളിഞ്ഞ മുഖത്തെ കുഴിഞ്ഞ കണ്ണുകളില്‍ ദുഃഖം സ്ഥിരതാമസമാക്കിയിരുന്നു...എന്നും രാത്രി എന്റെ കാര്യമോര്‍ത്ത് അച്ഛന്‍ ഉറക്കമില്ലാതെ കിടക്കുന്ന കാര്യം അമ്മ പറയുമ്പോള്‍ എന്റെ മനസ് തകരുമായിരുന്നു.....എന്റെ പാവം അച്ഛന്‍...”
ശ്രീദേവി ഏങ്ങലടിച്ചു. അവളുടെ തുടുത്ത കപോലങ്ങളിലൂടെ കണ്ണീര്‍ ചാലുകള്‍ ഒഴുകിയിറങ്ങി.
“എ..എന്റെ പാവം അച്ഛന്‍....”
അവള്‍ വിങ്ങിപ്പൊട്ടി. ആര്‍ദ്രമായ മനസോടെ ആ പൂവിതളുകളില്‍ തലോടിക്കൊണ്ട് അവളുടെ കണ്ണീര്‍ എന്റെ ചുണ്ടുകള്‍ കൊണ്ട് ഞാന്‍ ഒപ്പിയെടുത്തു. കൊച്ചു കുഞ്ഞുങ്ങളെപ്പോലെ അവളുടെ ശരീരം വെട്ടി വിറയ്ക്കുന്നത് ഞാനറിഞ്ഞു. മെല്ലെ എന്റെ മൃദുവായ ചുംബനങ്ങള്‍ അവളെ സാധാരണ നിലയിലേക്ക് എത്തിച്ചു.
“വീടിനേക്കാള്‍ ഉപരി മക്കളെ സ്നേഹിച്ച എന്റെ അച്ഛന്‍ രാത്രികളില്‍ അമ്മയോട് എന്റെ കാര്യം പറഞ്ഞു കരയുന്നത് ഞാന്‍ പലതവണ കേട്ടിട്ടുണ്ട്..ന്റെ കുട്ടീനെ ഇറക്കിവിടാന്‍ ഒരു നിവൃത്തീം ഇല്ലാലോ ഭഗവാനെ എന്നെന്റെ അച്ഛന്‍ വിലപിക്കുമ്പോള്‍ എന്റെ നെഞ്ചു പൊട്ടിപ്പോകുമായിരുന്നു....അച്ഛന്റെ വിഷമം കണ്ട് ഒരിക്കല്‍ എനിക്ക് വേളി വേണ്ട എന്ന് പറഞ്ഞപ്പോള്‍ ആ കുഴിഞ്ഞ കണ്ണുകളില്‍ ഞാന്‍ കണ്ട ദൈന്യത...ഒരച്ഛനും സഹിക്കാനാകാത്ത ദുഖമാണ് അങ്ങനെ പറഞ്ഞതിലൂടെ ഞാന്‍ അച്ഛന് നല്‍കിയത് എന്ന് ചിന്തിക്കാനുള്ള പക്വത എന്റെ മനസിനില്ലായിരുന്നു...ആ ദയനീയമായ നോട്ടം എനിക്ക് താങ്ങാന്‍ സാധിക്കുന്നതിനും അപ്പുറത്തായിരുന്നു...”
ശ്രീദേവി വീണ്ടും ഏങ്ങലടിച്ചു. അല്‍പനേരം ഒന്നും
💬 Comments
View all comments