Chapter Title : എന്റെ ഓര്‍മ്മകള്‍ - 25 (climax)
സംസാരിക്കാനാകാതെ കിടന്ന അവളെ ഞാന്‍ അരുമയോടെ തഴുകിക്കൊണ്ടിരുന്നു.
“ന്റെ കുട്ടീനെ വേള്‍ക്കാന്‍ ആളെത്തും..എനിക്കറിയാം..ഭഗവാന്റെ വിഗ്രഹത്തില്‍ പൂക്കള്‍ അര്‍പ്പിക്കുമ്പോള്‍ എന്റെ മനസിലെ ഏക പ്രാര്‍ത്ഥന ന്റെ ശ്രീദേവി കുട്ടീന്റെ വേളി മാത്രാണ്..ഭഗവാന്‍ നമ്മെ കൈവിടില്യ സാവിത്രീ..കൈവിടില്യ..” ശുഭാപ്തി വിശ്വാസത്തോടെ ഭഗവാനില്‍ വിശ്വാസം അര്‍പ്പിച്ചു ജീവിച്ച എന്റെ അച്ഛനെ, പക്ഷെ ഭഗവാനും തുണച്ചില്ല...ഇരുള്‍ നിറഞ്ഞ നാളുകള്‍ ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല..”
അവള്‍ കൈകള്‍ കൊണ്ട് കണ്ണുനീര്‍ തുടച്ചിട്ട് വീണ്ടും തുടര്‍ന്നു:
“ഏതോ ക്ഷേത്രത്തിലെ പൂജയ്ക്ക് അച്ഛനെ ഒപ്പം കൂട്ടാനെത്തിയ ഇവിടുത്തെ ആള്‍ ഇല്ലത്ത് അന്തിയുറങ്ങിയപ്പോള്‍ എന്നെ കണ്ടു...ആദ്യ വേളി ഒഴിഞ്ഞ് ഒറ്റയാനായി താമസിച്ചിരുന്ന ഇദ്ദേഹത്തിന് എന്നോട് കലശലായ മോഹം തോന്നി....അച്ഛന്റെ കടവും പ്രാരാബ്ധവും എല്ലാം അറിഞ്ഞിരുന്ന അദ്ദേഹം അവസരം മുതലെടുത്തുകൊണ്ട് എന്നെ നല്‍കുമോ എന്ന് അച്ഛനോട് ചോദിക്കുന്നത് കേട്ടപ്പോള്‍ ഞാന്‍ ഞെട്ടി..എന്നെക്കാള്‍ ഒരുപാടു പ്രായമുള്ള ഇദ്ദേഹത്തെ വേളി കഴിക്കാന്‍ അച്ഛന്‍ പറയല്ലേ എന്ന് ഞാന്‍ മനമുരുകി പ്രാര്‍ഥിച്ചു..അത് മാത്രമേ എനിക്ക് മാര്‍ഗ്ഗം ഉണ്ടായിരുന്നുള്ളൂ..പക്ഷെ എന്റെ പ്രാര്‍ത്ഥന പക്ഷെ ഭഗവാന്‍ കൈക്കൊണ്ടില്ല.....പ്രായത്തിന്റെ കാരണം പറഞ്ഞ് ഒഴിഞ്ഞുമാറിയ അച്ഛനെ അദ്ദേഹം വീടിന്റെ കടം തീര്‍ത്ത് നല്‍കാം എന്ന് പറഞ്ഞു പ്രലോഭിപ്പിച്ചു..മകളെ നല്‍കിയാല്‍ എല്ലാ കടവും വീട്ടി ഇല്ലത്തിന്റെ ആധാരം തിരികെയെടുത്ത് നല്‍കാം എന്ന് വാക്ക് നല്‍കിയപ്പോള്‍ എന്റെ അച്ഛന്‍ അതില്‍ വീണുപോയി..എന്നോട് അച്ഛന്‍ പറഞ്ഞില്ല ഈ വേളിക്ക് സമ്മതിക്കണമെന്ന്...എല്ലാം അമ്മയാണ് പറഞ്ഞത്..”
ശ്രീദേവി ദീര്‍ഘമായി ഒന്ന് നിശ്വസിച്ച ശേഷം തുടര്‍ന്നു:
“അച്ഛന് വേണ്ടി, സ്വന്തം വീടിനുവേണ്ടി സ്വയം ത്യജിക്കാന്‍ ഞാന്‍ സന്നദ്ധയായി....അങ്ങനെയാണ് ഇദ്ദേഹവുമായി എന്റെ വേളി നടന്നത്... പക്ഷെ...പക്ഷെ വേളിക്ക് ശേഷം
💬 Comments
View all comments