Chapter Title : എന്‍റെ പങ്കാളി [neethu]
അദ്ദേഹത്തിന്റെ എന്നോടുള്ള സമീപനം മാറ്റങ്ങൾ കൊണ്ട് നിറഞ്ഞു എന്നും നേരത്തെ വരുന്ന ആൾ പതിയെ സമയം വൈകാൻ തുടങ്ങി ..ആദ്യം മാറ്റങ്ങൾ ഞാൻ ശ്രദ്ധിച്ചില്ല പിന്നീട് അത് പതിവായി ..വന്നാലും അതികം സംസാരമില്ല ഭക്ഷണം കഴിക്കാതെ ഞാൻ അദ്ദേഹത്തിനായി കാത്തിരിക്കും ..പക്ഷെ അദ്ദേഹം മിക്കപ്പോഴും കഴിച്ചിട്ടായിരിക്കും വരിക ..ഒന്നും കഴിക്കാതെ ഞാനും കിടക്കും ...മിക്ക രാത്രികളിലും ഞാൻ പട്ടിണി ആയിരിക്കും ..ആരോടും ഒരു പരാതിയും പറയാതെ ഞാൻ എന്റെ വേദനകൾ കടിച്ചമർത്തി ....അദ്ദേഹത്തിന്റെ മനോവിഷമം കരണമായിരിക്കും ഞാൻ സ്വയം ആശ്വസിച്ചു ..കിടക്കറയിൽ അദ്ദേഹം എന്നെ അവഗണിച്ചു ..കുട്ടി ഉണ്ടാവില്ലെന്ന് അദ്ദേഹം മനസ്സാ കരുതിയിരുന്നു ..മറ്റുള്ളവർക്കിടയിൽ ഞങ്ങൾ മാതൃക ദമ്പതികൾ ആയിരുന്നു ...എന്റെ വിഷമങ്ങൾ പങ്കുവയ്ക്കാൻ പോലും എനിക്കാരും ഉണ്ടായിരുന്നില്ല ....ആ വലിയ വീട്ടിൽ ഞാൻ തനിച്ചായി ..ആലോചിച്ചു ആലോചിച് ഭ്രാന്തു വരുമോ എന്ന് പോലും എനിക്ക് തോന്നി ...
ദിവസങ്ങൾ കഴിയും തോറും അദ്ദേഹവും ഞാനുമായി സംസാരം വളരെ വിരളമായി ...രാത്രിയിൽ പലപ്പോഴും വരാറില്ല ..വരില്ലെങ്കിലും എന്നോട് പറയാറുമില്ല ..ഭക്ഷണം ഉണ്ടാക്കുന്നത് എന്റെ ജോലി പോലെയായി ഏലാം ഉണ്ടാക്കും ഡൈനിങ്ങ് ടേബിളിൽ അടച്ചു വെക്കും ..ഞാൻ കഴിക്കും പോയി കിടക്കും മിക്കപ്പോഴും ഞാൻ ഉറങ്ങാറില്ല ...അദ്ദേഹം വരും ...വരുമ്പോൾ പാതിര കഴിഞ്ഞിട്ടുണ്ടാകും ...മിക്കവാറും ഒന്നും കഴിക്കാറില്ല ..പിന്നെ പിന്നെ കിടത്തം വേറെ വേറെ മുറികളിൽ ആയി ...ഒരു വലിയ വീട്ടിൽ തികച്ചും അന്യരെ പോലെ ...പക്ഷെ മറ്റുള്ളവർക്കുമുന്നിൽ ഒരിക്കലും ഞങ്ങൾ അങ്ങാനായിരുന്നില്ല ...ആര് കണ്ടാലും ദാമ്പത്യ വിജയം കയ്യ് വരിച്ച ഹാപ്പി കപ്പിൾസ് ....പോകെ പോകെ സംസാരിക്കാറില്ല
💬 Comments
View all comments