Chapter Title : എന്‍റെ പങ്കാളി [neethu]
നീ പേരോ മറ്റെന്തെങ്കിലുമോ വിളിക്കാവൂ ,ചേച്ചിയെന്നോ മാടമെന്നോ വിളിക്കരുത് അതുപോലെ ഞാനും നിന്നെ ചേട്ടാന്ന് മാത്രേ വിളിക്കു ...പിന്നെ എന്റെ കഴുത്തിൽ നീ മിന്നു ചാർത്തണം ..ദൈവത്തിന്റെ മുന്നിൽ മാത്രം നമ്മൾ ഇനി മുതൽ ഭാര്യയും ഭർത്താവും ....നിനക്ക് സമ്മതമാണോ സമ്മതമാണ് ....ഒരു കാര്യം മാത്രമേ എനിക്ക് പറയാനുള്ളു
എന്താണ് ....
ഒരിക്കലും ചേച്ചി എന്നെ വിട്ടു പോകില്ലെന്ന് എനിക്ക് ഉറപ്പു തരണം
തരാം ....എന്റെ മരണം വരെയും ഞാൻ നിന്നോടൊപ്പം ഉണ്ടാകും ..ഇതൊരിക്കലും മാറാത്ത എന്റെ വാക്ക് .... ഞങ്ങൾ ഭക്ഷണം കഴിച്ചു ...പാത്രങ്ങൾ കഴുകലും അടുക്കള തുടക്കലും കഴിഞ്ഞു ചേച്ചി മേല് കഴുകി ഞാനിരുന്നിടത്തേക്കു വന്നു
നീ വാ ....എന്നെയും വിളിച്ചു കൊണ്ട് അവർ അകത്തേക്ക് കയറി .അകത്തേ മുറിയിൽ മാതാവിന്റെ ഫോട്ടോക്ക് മുന്നിൽ മെഴുകു തിരി കത്തിച്ചു .മിന്നു മാല അവർ എന്റെ കയ്യിലോട്ട് തന്നു ..
മാതാവിന്റെ അനുഗ്രഹം നമുക്കുണ്ടാകും .ഈ നിമിഷം മുതൽ ഞാൻ നിന്റെ ഭാര്യയാണ് അതെന്റെ കഴുത്തിൽ കെട്ട് .
ഞാൻ മിന്നു മാല അവരുടെ കഴുത്തിൽ കെട്ടാൻ തുടങ്ങിയതും അവരുടെ ഫോൺ റിങ് ചെയ്തു .ഫോൺ അറ്റൻഡ് ചെയ്യാൻ അവർ അതിനടുത്തേക്കു പോയി .ഫോൺ കയ്യിലെടുത്തു അവർ സംസാരം ആരംഭിച്ചു ഓരോ നിമിഷം കഴിയുംതോറും അവരുടെ ഭാവത്തിൽ കാര്യമായ മാറ്റങ്ങൾ ഞാൻ കണ്ടു .പൂർണ സന്തോഷവതിയായിരുന്ന അവർ കൊടും ദുഃഖത്തിൽ അകപെട്ടപോലെ .അവരുടെ മുഖം അത് വിളിച്ചോതുന്നുണ്ടായിരുന്നു .ഫോൺ വെച്ച ശേഷവും അവർ അതെ നിൽപ് തുടർന്നു കാര്യമറിയാതെ ഞാനും ..കണ്ണുനീർ അവരുടെ മിഴികളിൽ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു
💬 Comments
View all comments