Chapter Title : ??എന്റെ പെണ്ണ്?? [DEVIL]
സ്വന്തം പാതിയെ കിട്ടാത്തതില്‍ ഉള്ള ഹരിയുടെ ദുഃഖം അവന്‍ ഒരു പുഞ്ചിരിയില്‍ ഒളിപ്പിച്ചു, അവരെ മനസ്സു തുറന്നു അനുഗ്രഹിച്ചു.
കുറച്ചുനാളുകള്‍ക്കുള്ളില്‍ തന്നെ വിഷ്ണുവും അയര്‍ലാന്‍റിലേക്ക് പോയി. അവര്‍ക്ക് ഒരു കുഞ്ഞും ജനിച്ചു.
ഹരിനാരായണന്‍ ഇപ്പോഴും മറ്റുള്ളവര്‍ക്ക് വേണ്ടി വളയം പിടിച്ചു കൊണ്ടിരിക്കുന്നു.
‘നീ എന്താടാ ഇത്രയും വൈകിയേ…??? ഇതാ… ഈ പൂക്കള്‍ ഒക്കെ ഒന്നു സെറ്റ് ചെയ്തേക്കാമോ…?? അമ്പലത്തിലേക്ക് ഇറങ്ങാന്‍ സമയം ആയി…’
രാജീവ് കുറച്ചു റോസ്സാപൂക്കള്‍ ഹരിയെ ഏല്‍പ്പിച്ചു പോയി. അവന്‍ അത് ഭംഗിയായി കാറില്‍ സെറ്റ് ചെയ്യാന്‍ തുടങ്ങി.
‘അല്ലാ… ആരാ ഇത്… മ്മട ഹരി അല്ലേ… മാധവിടെ മോന്‍…’
തന്‍റെ അടുത്തേക്ക് നടന്നടുക്കുന്ന ഭവാനിയമ്മയെ കണ്ട് ഹരി അസ്വസ്ഥനായി. ഒരാളെ പോലും വെറുതെ വിടാത്ത നാട്ടിലെ പ്രധാന കുടുംബംകലക്കി ആണ്.
‘അതേ ഭവാനിചേച്ചി… ചേച്ചി കല്ല്യാണത്തിനു വന്നതാണോ…??’
ഹരി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.
‘പിന്നല്ലാണ്ട് എന്തിനാടാ ഞാന്‍ ഇവിടെ വരണേ… നിന്‍റെ ഇളയതുങ്ങളൊക്കെ എങ്ങനെ ഇരിക്കുന്നു… അതുങ്ങള്‍ക്ക് എല്ലാം പിള്ളേരായല്ലേ…??’
കുശലാന്വേഷണം തുടങ്ങിയപ്പോഴേ റൂട്ട് മനസ്സിലായി ഹരിക്ക്.
‘അവരെല്ലാം നന്നായി ഇരിക്കുന്നു ചേച്ചി…’
ഒരു ഒഴുക്കന്‍ മട്ടില്‍ അവന്‍ പറഞ്ഞു.
‘പ്രായം കുറെ ആയല്ലോടാ… നിനക്കൊന്നും ഇതു വരെ ശരിയായില്ലല്ലേ… അല്ല ഇനി നിനക്ക് വല്ല കുഴപ്പവും ഉണ്ടോടാ…?? ചിലരുടെ കാര്യം ഇങ്ങനെയാണ്… ജീവിതകാലം മുഴുവന്‍ ഒറ്റത്തടിയായി… ഒടുക്കം കുടുബക്കാര്‍ക്കും ഭാരമായി അങ്ങനെ അങ്ങ് ഒടുങ്ങും…’
അവരുടെ ഓരോ വാക്കും ചങ്കില്‍ തറച്ചു കയറുമ്പോഴും അത് പുറത്തു കാണിക്കാതെ ചിരിച്ചുകൊണ്ട് ഹരി അവരെ നോക്കി.
‘ചേച്ചി അകത്തോട്ടു ചെല്ല്… പെണ്ണിപ്പോള്‍ ഇറങ്ങും…’
ഭവാനിയമ്മ
💬 Comments
View all comments