Chapter Title : ??എന്റെ പെണ്ണ്?? [DEVIL]
വീടിനകത്തേക്ക് കയറി പോയി.
കുറച്ചുനാള്‍ ആയി ആളുകള്‍ കൂടുന്ന ഒരു ചടങ്ങുകള്‍ക്കും പോകാറില്ലായിരുന്നു ഹരി. ഒന്നാമത് ഇതു പോലെയുള്ള മാരണങ്ങള്‍ എല്ലായിടത്തും ഉണ്ടാവും. കൃത്രിമ ദുഃഖം അഭിനയിച്ച് മനസ്സു വേദനിപ്പിച്ചു അതില്‍ സന്തോഷം കണ്ടെത്തുന്ന ചിലര്‍. പിന്നെ മംഗളകര്‍മ്മങ്ങള്‍ കാണുമ്പോള്‍ അറിയാതെ തന്നെ കണ്ണുനിറയും തനിക്കു ഇതൊന്നും വിധിച്ചിട്ടില്ലല്ലോ എന്നു ഓര്‍ത്ത്.
ഇതിപ്പോള്‍ രാജീവ് ഏറ്റവും അടുത്ത കൂട്ടുകാരന്‍ ആണ്. അവന്‍റെ പെങ്ങള്‍ എന്‍റെയും പെങ്ങള്‍ തന്നെയാണ്. അതു കൊണ്ടു മാത്രം വന്നതാണ്.
അണിഞ്ഞൊരുങ്ങി വന്ന പെണ്‍കുട്ടി ഹരിയുടെ കാലിലും വീണു അനുഗ്രഹം വാങ്ങി.അതു കണ്ട് പലരുടെയും അടക്കിപ്പിടിച്ച ചിരിയും സംസാരവും എല്ലാം കേട്ടെങ്കിലും അവന്‍ അതൊന്നും ശ്രദ്ധിക്കാതെ മനസ്സുനിറഞ്ഞ് ആ കുട്ടിയെ അനുഗ്രഹിച്ചു.
അമ്പലത്തില്‍ താലികെട്ടു കഴിഞ്ഞു അവിടെ അടുത്തു തന്നെയുള്ള ഹാളില്‍ ആയിരുന്നു സദ്യ ഒരുക്കിയിരുന്നത്.
ഇലയിടാന്‍ തുടങ്ങി പായസം വിളമ്പാന്‍ വരെ ഹരി ഓടി നടന്നു.
അതിനിടയില്‍ പെണ്ണും ചെറുക്കനും ഇറങ്ങി.
അവസാനപന്തിയില്‍ ഇരുന്നു ഭക്ഷണവും കഴിച്ചു ആല്‍മരത്തിനു ചുവട്ടില്‍ ഒന്നു നീണ്ടു നിവര്‍ന്നു കിടന്നപ്പോള്‍ ആണ് ഒരു വിളി കേട്ടത്.
‘ഹരിയേട്ടാ… എന്നെ മനസ്സിലായോ…???’
ഹരിയുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു കൊണ്ടു നില്‍ക്കുന്ന ഇരുനിറമുള്ള എന്നാല്‍ കാണാന്‍ ഭംഗിയുള്ള ഒരു പെണ്‍കുട്ടിയെ കണ്ടവന്‍ പെട്ടെന്ന് എഴുന്നേറ്റു ഇരുന്നു.
‘നോട്ടം കണ്ടാല്‍ അറിയാം മനസ്സിലായില്ല എന്ന്… ഞാന്‍ ധന്യ… പ്രഭയുടെ കൂടെ പത്താം ക്ളാസ്സ് വരെ പഠിച്ച…’
പറഞ്ഞു മുഴുമിച്ചില്ല അതിനു മുന്‍പ് ഹരി ഇടയില്‍ കയറി.
‘അയ്യോ സോറി… കുറെ നാള്‍ ആയില്ലെ കണ്ടിട്ട്… അതാ മനസ്സിലാകാഞ്ഞേ…’
‘ഞാന്‍ ഒരുപാടു നേരമായി
💬 Comments
View all comments