0%

Chapter Title : എന്റെ പെണ്ണ് [ടിന്റുമോൻ]

Author : tintumon Read All Parts 1247

അതും പഠിപ്പിച്ചു തരും..

ആദ്യത്തെ ഇന്റെർണൽ എക്സാം കഴിഞ്ഞപ്പോൾ ആൺപിള്ളേരിൽ എനിക്കായിരുന്നു ടോപ്..

മറ്റേത് കൂടുമ്പോൾ തങ്ങളുടെ പ്രണയത്തേക്കുറിച്ച് വാ തോരാതെ പറഞ്ഞോണ്ടിരുന്ന അവളുമ്മാർ ഇപ്പൊ എന്റെ കാര്യമാണ് പറയാറ്..

"ഓ അർജുന് ഇപ്പോ അസ്സയിന്മെന്റ് എഴുതാൻ ആളായി..."

""അവനു ഹോം വർക്ക്‌ ചെയ്യണ്ടാ.. "

"ഡേയ് പഠിപ്പി ഞങ്ങളെ കൂടെ പഠിപ്പിക്കുവോ ""

അങ്ങനെ ഓരോ കമന്റുകൾ ഐഷായും ഫാത്തിമയും പറഞ്ഞു കൊണ്ടിരുന്നു.. എല്ലാം കേട്ട് ഞാൻ ചിരിച്ചു.. അശ്വതി ഒരക്ഷരം മിണ്ടീല്ല...

അങ്ങനെ ഒരു ദിവസം.. ഉച്ചക്ക് ശേഷം മാത്‍സ് ടെസ്റ്റ്‌ പേപ്പർ... ഞാനത് അറിഞ്ഞില്ലായിരുന്നു.. ഉച്ച ആയപോലാണ് അറിഞ്ഞത് അപ്പോൾ ഫുഡ്‌ കഴിക്കണ്ട ആ സമയം പഠിക്കാന്ന് കരുതി ഞാനിരുന്നു...

അത് പ്രവീണ ശ്രദ്ധിച്ചു..

കഴിക്കുന്നില്ലേ?

ഇല്ലെഡീ പഠിച്ചില്ല...

ആഹാ അത് കൊള്ളാം ദാ ഇങ്ങോട്ടിരിക്ക് അവളെന്നെ അവരുടെ സീറ്റിലേക്ക് ഇരുത്തി..

നീ പഠിച്ചോ ഞാൻ വാരി തരാം..

അയ്യോ വേണ്ട.. പ്രവീ..

അവടിരിക്കെടാ..

അവളെന്നെ അവിടെ ഇരുത്തി.. ചോറ് വാരി തന്നു.. ഞാൻ ആ സമയം പഠിച്ചു.. അനഘ പെട്ടെന്ന് കഴിച്ചു വന്നെന്നെ എളുപ്പത്തിൽ പഠിപ്പിച്ചു..അതോണ്ട് എക്സാം നന്നായിട്ട് എഴുതി..

വൈകുന്നേരം ഫാത്തിമയും ഐഷായും അശ്വതിയും അവരുടെ കാമുകന്മാരുടെ കൂടെ നടന്നാണ് പോയിരുന്നത്.. ഞാൻ ഇവരുടെ കൂടെയും.. ഏറ്റവും നല്ല നിമിഷങ്ങൾ ആയിരുന്നു അത് ഇപ്പോൾ അശ്വതിയെ എവടെ വച്ചു അവന്റെ കൂടെ കണ്ടാലും എനിക്കൊന്നും തോന്നിയിരുന്നില്ല..

അന്ന് വൈകിട്ട് കൂടിയപ്പോൾ കുറെ നാളുകൾക്ക് ശേഷം അശ്വതിടെ വായീന്ന് എന്നെ പറ്റി സംസാരിച്ചു..

അശ്വതി : ഇപ്പോ ഓരോരുത്തർക്ക് ചോറ് തനിയെ ഉണ്ണാൻ പറ്റില്ല ആരേലും വാരി കൊടുക്കണം...

അവളുടെ സംസാരത്തിൽ ചെറിയ അസൂയ ഉള്ളത് പോലെ തോന്നി..

ഞാൻ : അശ്വതി എന്റെ കാര്യമാണ് പറഞ്ഞതെങ്കിൽ അവള് ആരേലും അല്ല എന്റെ... ഓക്കേ..

അശ്വതി : പിന്നെ പിന്നെ ആരാ അവള് നിന്റെ..

ഞാൻ : അതിപ്പോ നീ അറിയേണ്ട കാര്യമില്ലല്ലോ...

അശ്വതി : ഓ അല്ലേലും ആർക്കറിയണം..

ഫാത്തിമ : ഡേയ് നിർത്തി നിങ്ങടെ പ്രശനം എന്താണെന്ന് എനിക്കറീല്ല.. എന്തായാലും

💬 Comments

View all comments