0%

Chapter Title : എന്റെ പെണ്ണ് [ടിന്റുമോൻ]

Author : tintumon Read All Parts 2.7K

കാര്യം എന്ത് സഹായം വേണേലും ഞാൻ ചെയ്യാം.. ഓക്കേ സെറ്റ് സ്കൂളിലെ കാര്യം സ്കൂളിൽ.. ഇവിടെ നമ്മൾ ഓക്കേ..

ഐഷ : അതേ എനിക്ക് ഓക്കേ ആണ്..

ഫാത്തിമ : എനിക്കും..

ഞാൻ : അശ്വതി ഞാൻ നേരത്തെ അങ്ങനെ പറയാൻ പാടില്ലായിരുന്നു.. നിന്റെ ചെക്കനെ ഞാൻ ബഹുമാനിക്കണമായിരുന്നു ഐ ആം സോറി..

അവള് പുച്ഛിച്ചു മാറ്റി..

പിറ്റേന്ന് തന്നെ അവര് പ്രണയം ആക്സപ്റ്റ് ചെയ്തത് കൊണ്ട് തന്നെ.. ഇപ്പോ മൂന്ന് പേർക്കും പ്രണയമായി സ്കൂളിൽ വച്ചവരെ കാണാൻ കിട്ടാൻ തന്നെ പ്രയാസമായി..

അവരുടെ സന്തോഷവും സംസാരവും എല്ലാം എന്നെ തികഞ്ഞൊരു വട്ടനാക്കി മാറ്റി.. എന്നിലെ സങ്കടം മുഴുവൻ മാറി ഞാൻ എങ്ങനാണ് ഫീൽ ചെയ്യുന്നതെന്ന് ഇവളുമ്മാർക്ക് കാട്ടിക്കൊടുക്കണമെന്ന് തോന്നി..

ഞാൻ മുടിയൊക്കെ വെട്ടി വൃത്തിയായി സ്കൂളിൽ പോകാൻ തുടങ്ങി..ക്ലാസ്സിൽ മൂന്ന് നാല് ഗേൾസ്‌ ഗാങ് ഉണ്ടായിരുന്നു.. അതിൽ പഠിപ്പികളും സുന്ദരികളുമായിരുന്നു അനക്ഷയുടെ ടീം.. അനഘ പ്രവീണ ഫർഹാന അവര് മൂന്നുമായിരുന്നു കമ്പനി..

ആണ്പിള്ളേരുമായി വലിയ കമ്പനി അവര് ഉണ്ടാക്കീരുന്നില്ല.. അതോണ്ട് തന്നെ അവരുടെ കൂടെ കൂടുക എന്നതായിരുന്നു എന്റെ പ്ലാൻ.. ഒരു ദിവസം മഴയത്തു സ്കൂൾ വിട്ടപ്പോൾ കുടയില്ലാതെ നിൽക്കുന്ന അനഘയ്ക്ക് എന്റെ കുട കൊടുത്തിട്ട് നനഞ്ഞോണ്ട് ഓടി വീട്ടിലേക്ക് പോയി ഞാനൊരു ത്യാഗത്തിന്റെ സ്റ്റെപ് ഇറക്കി..

പിറ്റേന്ന് കുട തിരികെ നൽകി ചിരിച്ചോണ്ട് താങ്ക്സ് പറഞ്ഞു.. അവളതിൽ വീണു..

അവള് വഴി പ്രവീണയിലേക്കും ഫർഹാനായിലേക്കുമെത്തി.. പിന്നെ ഞാൻ അവരിൽ ഒരംഗം പോലായി.. ഹോം വർക് ചെയ്യണ്ട അസ്സയിന്മെന്റ് എഴുതണ്ട.. എന്തിന് മനസ്സിലാവാത്ത പോഷൻ ഉണ്ടേൽ

💬 Comments

View all comments