Chapter Title : എന്റെ പെണ്ണ് [ടിന്റുമോൻ]
പറ്റിയാണ്.. പിറ്റേന്ന് ശനിയാഴ്ച ആയിരുന്നു വൈകുന്നേരം തന്നെ ഗിഫ്റ്റ് വാങ്ങാൻ പോകാം ബാക്കി നാളെ പ്ലാൻ ചെയ്യാം എന്ന് പറഞ്ഞ് ഞങ്ങൾ സെറ്റ് ആക്കി.
അന്ന് ഉറങ്ങാൻ ഒരുപാട് സമയമെടുത്തു എന്തൊക്കെയോ കാര്യങ്ങൾ മനസ്സിൽ തികട്ടി തികട്ടി വന്നു.. എണീറ്റപ്പോൾ മണി 11 കഴിഞ്ഞിരുന്നു.. ആഹാരം ഒക്കെ കഴിച്ചു കുളിച് വാനന്പോഴേക്കും മണി മൂന്നായി..
നേരെ റെഡി ആയി പ്ലാൻ ചെയ്ത സ്ഥലത്തെത്തി.. അനഘയ്ക്ക് വേണ്ട ഗിഫ്റ്റൊക്കെ വാങ്ങി ബർത്തഡേ ദിവസത്തെ കാര്യങ്ങളൊക്കെ പ്ലാൻ ചെയ്തു.. അശ്വതിക്കും ഒരു ഗിഫ്റ്റ് വാങ്ങി..
പിറ്റേന്ന് നേരത്തെ എണീറ്റ് കുളിച് റെഡി ആയി അച്ഛന്റെ കാറുമെടുത്ത് അനഘയുടെ വീട്ടിലേക്ക് തിരിച്ചു പോകും വഴി അശ്വതിയുടെ വീട്ടിൽ കേറി അവൾക്കുള്ള ഗിഫ്റ്റ് അവളുടെ അമ്മേടെൽ കൊടുത്തിട്ട് അവളെ കാണാൻ നിക്കാതെ നേരെ വിട്ടു..
അനഘയുടെ വീട്ടിലേക്ക് ചെന്ന് പാചകം ചെയ്യാനെല്ലാം ഞാനും കൂടി.. കേക്ക് മുറിക്കാൻ നേരം അവളൊരു പീസ് എനിക്കും വായിൽ വച്ചു തന്നു അപ്പോൾ ഞാൻ അശ്വതിയെ ഓർത്ത് പോയി.. അപ്പോൾ തന്നെ അവള് കാൾ ചെയ്ത്..
ഹലോ നീ രാവിലെ ഗിഫ്റ്റും തന്നിട്ട് എവടെ പോയി കിടക്കുവാടാ..
അശ്വതിയിൽ നിന്ന് ഇങ്ങനൊരു വിളി കേട്ടിട്ട് കാലം കുറെ ആയിരുന്നു...
ഞാൻ അനഘയുടെ വീട്ടിലാ..
അനഘയുടെയോ അവിടെ എന്താ?
അവളുടെ ബർത്തഡേയാ...
ആഹ് ആണോ..
അവളുടെ ശബ്ദം ഇടറുന്നത് എനിക്ക് മനസ്സിലായി..
മ്മ്മ്.
നീ വരില്ലേ അപ്പോ എനിക്ക് കേക്ക് മുറിക്കാൻ..
ഏയ് ഇല്ലെടീ.. നിങ്ങൾ മുറിച്ചോ ഞാൻ വൈകും..
മ്മ്മ് ഓക്കേ.. എൻജോയ്..
അവള് ഫോൺ കട്ട്
💬 Comments
View all comments