Chapter Title : എന്റെ പെണ്ണ് [ടിന്റുമോൻ]
വീടെത്തി.. രണ്ടിനെയും പിടിച്ചോണ്ട് വന്നു കട്ടിലിൽ കിടത്തി..
ഞാൻ : ഞാനെന്നാൽ പോട്ടെ?
അശ്വതി : ഇന്നിനി പോണോ?
പോണില്ല... ?
അശ്വതി : ഇവിടെ അവർക്കേ കിടക്കാൻ പറ്റൂ.. നമുക്ക് അപ്പുറത്തു കിടക്കാം..
എന്റെ മനസ്സിൽ ലടൂ പൊട്ടി..
ഞാൻ സന്തോഷത്തോടെ റൂമിലേക്ക് ചെന്നു..
അശ്വതി : ഞാനൊന്ന് ഫ്രഷ് ആയിട്ട് വരാം..
അവള് ബാത്‌റൂമിലേക്ക് കേറി ഇവളിതെന്ത് ഉദ്ദേശിച്ചാ എന്നാണെനിക്ക് മനസ്സിലാകാത്തത്..
കുറച്ചു കഴിഞ്ഞ് അവള് ഇറങ്ങി വന്നു ഒരു കറുത്ത മുക്കാൽ പാവാടയും.. ഒരു ടൈറ്റ് ബനിയനുമായിരുന്നു അവളുടെ വേഷം..
എന്റെ പൊന്നോ ഇവളെന്നെ ചീത്തയാക്കുവോ എന്നെനിക്ക് വീണ്ടും വീണ്ടും തോന്നി..
അവള് വന്നു കട്ടിലിനു അരികെ ഇരുന്നു..
അശ്വതി : അതേ.. കുരുത്തക്കേട് ഒന്നും കാണിക്കാന്ന് വിചാരിക്കണ്ട.. എനിക്ക് നിന്നെ ഇഷ്ടമല്ല.. ബോധമില്ലാതെ കിടക്കുന്ന ആ പെങ്കൊച്ചുങ്ങളുടെ സുരക്ഷയ്ക്കാ നിന്നെ ഇവിടെ കിടത്തിയെ..
ഞാൻ : എന്റെ പൊന്ന് അച്ചൂ നീ അതൊന്ന് വിട് പ്ലീസ്..
മ്മ്മ് നീ കിടന്ന് ഉറങ്ങാൻ നോക്ക്..
അവള് എനിക്ക് എതിരായിട്ട് കിടന്നു...
ഞാൻ അവളുടെ പിൻ ഭാഗം നോക്കി കിടന്നു..
അച്ചൂ... അച്ചൂ..
മ്മ്മ്മ്..
തിരിഞ്ഞ് കിടക്കുവോ?
എന്തിനാ?
നിന്നെ കാണാൻ..
എന്നെ കണ്ടിട്ടില്ലേ?
പ്ലീസ് ഒന്ന് തിരിയ്...
അവള് തിരിഞ്ഞെന്നെ നോക്കി കിടന്നു അവളുടെ രണ്ട് കൈകളും തലക്ക് താഴെയായി വച്ചിരുന്നു...
എന്നോടുള്ള ദേഷ്യം മാറീല്ലേ..?
ഇല്ല...
എന്നോട് ക്ഷമിക്കുവോ?
ഞാനാരാ ക്ഷമിക്കാൻ...
നിന്റെ അരവിന്ദ് ചേട്ടൻ നല്ലവനാണോ?
അറീല്ല..
പിന്നെന്തിനാ ഇഷ്ടാന്ന് പറഞ്ഞെ?
നിന്നെ നോവിക്കാൻ..
ഞാനൊരുപാട് വേദനിച്ചു അത് പോരെ?
💬 Comments
View all comments