0%

Chapter Title : എന്റെ പെണ്ണ് [ടിന്റുമോൻ]

Author : tintumon Read All Parts 2.7K

അടിയുടെ പവർ എനിക്ക് മനസ്സിലായത് സാധാരണ എന്നെ കണ്ടാലേ കളിയാക്കുന്നവന്മാർ ഒരുത്തനും തല പൊക്കി നോക്കുന്നു കൂടിയില്ല പെൺകുട്ടികൾ ഒക്കെ നോക്കി ചിരിക്കുന്നുണ്ട്..

അതെനിക്ക് സന്തോഷം തോന്നി.. സ്റ്റേജിന്റെ ഭാഗത്തൂന്ന് നടന്നപ്പോഴാണ് അശ്വതി ഓടി എന്റടുത്തേക്ക് വന്നത്..

ചിരിച്ചോണ്ടുള്ള അവളുടെ വരക്കം കണ്ട എന്നെ നെഞ്ച് പട പട ഇടിക്കാൻ തുടങ്ങി..

നീ വന്നല്ലോ.. സന്തോഷായി നിക്ക്..

ഞാനവളുടെ കണ്ണിൽ നിന്ന് കണ്ണെടുക്കാതെ നോക്കി നിന്നു പോയി..

ഹലോ മാഷേ എന്തേലും പറയ്..

ഹാ അശ്വതി ഒകെ അല്ലെ നീ..

ഞാൻ ഓക്കേ ആണ് നീയോ..

ഞാൻ ഓക്കേ ആണ്..

അവളൊരു ഇളം പച്ച പട്ടുടുപ്പും പാവാടയുമായിരുന്നു..

അതിലവൾ ഒടുക്കത്തെ സുന്ദരിയായിരുന്നു..

അപ്പോൾ തന്നെ ഐഷായും ഫാത്തിമയും ഓടി വന്നു..

ഫാത്തിമ ഒരു നീല ചുരിദാറും ഹിജബുമൊക്കെ ആയിരുന്നു ഐഷ റോസ് ചുരിദാറും ഷാൾ തലയിലൂടെ ഇട്ടിട്ടുണ്ടായിരുന്നു..
അപ്പോഴാണ് ഞാൻ മനസ്സിലാക്കുന്നത് സ്കൂളിലെ ഏറ്റവും സുന്ദരികളാണ് എന്റെ ചുറ്റും നിൽക്കുന്നതെന്ന്...

അവരോട് ഒരുപാട് സംസാരിക്കണം എന്നുണ്ടായിരുന്നു എങ്കിലും കൊറേ നാള് കൂടി ആദ്യമായത് കൊണ്ട് എനിക്ക് പറ്റീല..

ഞാൻ ഗ്രൗണ്ടിന്റെ ഭാഗത്തേക്ക്‌ നടന്നതും ദാ അവിടെ നിൽക്കുന്നു മനോജ്‌.. എനിക്കെന്തേലും ചെയ്യാൻ ആകുന്നതിനു മുൻപ് തന്നെ അവന്റെ കയ്യിലിരുന്ന കത്തി അവൻ എന്റെ നേർക്ക് വീശി.. ഇടത്തെ കൈ കൊണ്ട് നേരെ തടയുക മാത്രമേ എനിക്ക് വഴി ഉണ്ടായിരുന്നുള്ളൂ.. അതെന്റെ ഇടത്തെ കയ്യിൽ നല്ലൊരു മുറിവുണ്ടാക്കി..

അവന്റെ വയറ്റത് ആഞ്ഞു ചവിട്ടി ഞാൻ കത്തി പിടിച്ചു വാങ്ങി അവന്റെ കഴുത്തിൽ വച്ചു..

പൊലയാടി മോനെ അവസാനമായിട്ട് പറയുവാണ്

💬 Comments

View all comments