0%

Chapter Title : ?എന്റെ ഫാമിലി 2 [മാജിക് മാലു]?

എഴുനേൽക്കാൻ എന്തായാലും ഒരു 8 മണി ഒക്കെ ആവും, ഞാൻ 5:30 ആവുമ്പോൾ തന്നെ എത്തും. എനിക്ക് വേഗം ജോലി തീർത്തു പോവണം, കാരണം അമ്മായിഅമ്മ ഒറ്റയ്ക്ക് അല്ലേ പോയിട്ട് വേണം തള്ളയെ നോക്കാൻ. ഞാൻ : - ഓഹ് അങ്ങനെ, ഹ്മ്മ് നിങ്ങൾ ഒക്കെ ഭയങ്കര ഹാർഡ് വർക്കിംഗ്‌ ആണ്.... ആഹ് സോറി, ഭയങ്കര നന്നായി ജോലി ചെയ്യുന്ന സ്ത്രീകൾ ആണെന്ന്. ഇവിടെ ഉള്ള പെണ്ണുങ്ങൾ എല്ലാം നല്ല മടി ആണ്.

രാധിക : - അത് പിന്നെ മോനെ, അവർക്ക് ഒക്കെ വെറുതെ ഇരുന്നാലും ഒന്നിനും ഒരു ബുദ്ധിമുട്ടും ഇല്ല..... പാരമ്പര്യം ആയി സ്വത്തും പണവും ഒക്കെ ഉള്ളവർ അല്ലേ? ഞങ്ങൾ ഒക്കെ ഇങ്ങനെ അധ്വാനിച്ചിട്ട് വേണം കുടുംബം പുലർത്താൻ.

ഞാൻ : - ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു, നിങ്ങളെ പോലുള്ള പെണ്ണുങ്ങൾ ആണ് യഥാർത്ഥ ഹീറോകൾ....

രാധിക : - ഓഹ് അതൊന്നും സാരമില്ല, ഇതൊക്കെ എനിക്ക് തഴക്കം വന്നു. അത് പോട്ടെ മോൻ കുറേ ദിവസം കാണോ ഇവിടെ? ഞാൻ : - ആഹ് ഒരു മൂന്നു നാല് ആഴ്ച ഉണ്ടാവും. പിന്നെ രാധിക ചേച്ചി എന്നും ഈ സമയം ആണോ വരാറുള്ളത്? രാധിക : - അതേ, മിക്കവാറും. ഞാൻ : - ഒക്കെ അപ്പോ ജോലി നടക്കട്ടെ..... ഞാൻ ബുദ്ധിമുട്ട് ആക്കുന്നില്ല.

രാധിക : - ബുദ്ധിമുട്ട് ഒന്നും ഇല്ല..... മോന് എന്നോട് ഇങ്ങനെ ഒക്കെ സംസാരിക്കാൻ തോന്നി ഇല്ലേ? ഇത്ര പോലും ഇവിടെ ഉള്ള ഉമ്മുമ്മ ഒഴികെ

💬 Comments

View all comments