0%

Chapter Title : എന്റെ ഫാമിലി [മാജിക് മാലു]

അതായിരിക്കും ഇത്ര ഷേപ്പ്” കാര്യം ഞങ്ങൾ ഒട്ടി ചേർന്ന് ആയിരുന്നു നടന്നത്, അത് കൊണ്ട് ചിലപ്പോൾ ഞങ്ങൾ ലവേഴ്സ് ആണെന്ന് അവർ കരുതി കാണും. എങ്കിലും അത് കേട്ട് ഹെന്ന ദേഷ്യം കൊണ്ട് ചുവന്നു, അവൾ തിരിഞ്ഞു നിന്ന് രൂക്ഷമായി അവരെ ഒന്ന് നോക്കി, അവൾ വല്ലതും പറയും എന്ന് തോന്നിയപ്പോൾ തന്നെ ഞാൻ അവളെ പിടിച്ചു വേഗം ഫ്ളൈറ്റിലേക്ക് നടന്നു. പക്ഷെ അവളുടെ ആ നോട്ടത്തിൽ തന്നെ അവർ ഉരുകി പോയിരുന്നു. ഞങ്ങൾ ഫ്‌ളൈറ്റിൽ കയറി ഇരുന്നിട്ടും അവളുടെ മുഖം ചുവന്നു തന്നെ ഇരുന്നു, ഞാൻ അവളോട്‌ പറഞ്ഞു.
ഞാൻ : - ഹെന്ന, അത് വിട്.... നീ ഇപ്പോഴും അതിൽ തന്നെ ആണോ?
ഹെന്ന : - നോ ബ്രോ, എനിക്ക് പ്രോബ്ലം ഒന്നും ഇല്ല, കൾച്ചർ ഇല്ലാത്തവന്മാർ അത്രേ ഞാൻ കണ്ടുള്ളു
ഞാൻ : - അതേ മോളു, അവന്മാരോട് പോവാൻ പറ....
ഞങ്ങൾ രണ്ടുപേരും ചിരിച്ചു, ഫ്ളൈറ്റ് ടേക്ക് ഓഫ് ചെയ്തു. ഇതുവരെ പരസ്പരം ഇല്ലാത്ത എന്തോ ഒന്ന് എന്റെയും അവളുടെയും മനസ്സിൽ തറച്ച പോലെ ആയിരുന്നു ഞങ്ങൾക്ക് അപ്പോഴും. അവന്മാർ പറഞ്ഞു വാക്കുകൾ കാതുകളിൽ അലയടിച്ചു കൊണ്ടിരുന്നു. പക്ഷെ എന്റെ ജീവന്റെ ജീവൻ ആയ അവളെ കുറിച്ച് മോശമായി ഒന്നും തന്നെ ചിന്ദിക്കാൻ എന്റെ മനസ് അനുവദിച്ചില്ല. ഞങ്ങൾ കുറേ നേരം മിണ്ടാതെ ഇരുന്നു, ആദ്യമായി ആയിരുന്നു അങ്ങനെ ഒരു അവസ്ഥ. അത് ഹെന്നക്കും മനസ്സിലായിരുന്നു, ഹെന്ന പതിയെ എന്റെ കൈ അവളുടെ കൈ ചേർത്ത് കോർത്ത് പിടിച്ചു കൊണ്ട്

💬 Comments

View all comments