Chapter Title : എൻറെ പ്രണയമേ 10 [ചുരുൾ]
ഞാൻ അവനെ ചുറ്റിപ്പിടിച്ചുകൊണ്ട് പറഞ്ഞു.
വെറുതെ കുറെ ആശ്വാസവാക്കുകൾ നഷ്ടമായി പോയി....... മനു കൂടി ഞങ്ങളെ ചുറ്റിപ്പിടിച്ചുകൊണ്ട് എന്നോട് പറഞ്ഞു.. ഞങ്ങൾ മൂന്നുപേരും അല്പം നേരം അങ്ങനെ നിന്നു ചിരിച്ചു.. എന്തൊക്കെ പറഞ്ഞാലും എനിക്കൊന്ന് എന്ന് കേട്ടപ്പോൾ ഓടി പിടഞ്ഞ് വന്നവന്മാരാണ്.. എനിക്ക് വല്ലാത്തൊരു സന്തോഷം തോന്നി.
എനിക്കങ്ങോട്ട് നോക്കാതെ തന്നെ കാണാൻ പറ്റുന്നുണ്ടായിരുന്നു കുശുമ്പ് കുത്തി വീർത്ത് കെട്ടിയ മുഖവുമായി നിൽക്കുന്ന അപ്പുവിനെ....
🌹🌹🌹
16 കഴിഞ്ഞിട്ട് തിരികെ പോകുന്നുള്ളൂ എന്നും പറഞ്ഞ് വീട്ടിൽ കയറി അടയിരിക്കുന്ന ബന്ധുക്കൾ മൈരുകളെ എല്ലാം പ്രാകിക്കൊണ്ട് ഞാൻ വേഗത്തിൽ നടന്നു.
എൻറെ പെണ്ണുങ്ങളെ ഒന്നു മര്യാദയ്ക്ക് ചേർത്തു പിടിക്കാൻ പോലും പറ്റുന്നില്ല ഒരാഴ്ച ആയിട്ട്.. എനിക്കാണെങ്കിൽ വീട്ടിലിരുന്ന് വല്ലാത്തൊരു വീർപ്പുമുട്ടലും.. തന്തയെ കൊണ്ടുള്ള ആകെയുള്ള ഉപകാരം എന്നു പറയുന്നത് ഈ ബന്ധുക്കൾ നാറികളെ ഒന്നും അധികം അടുപ്പിക്കില്ല എന്നതായിരുന്നു.. തന്ത കിഴങ്ങന്റെ വളരെ മികച്ച ഉയർന്ന നിലവാരത്തിലുള്ള സ്വഭാവം കാരണം അവരും അങ്ങനെ വരാറൊന്നുമില്ല.. ഓരോന്ന് ചിന്തിച്ച് അപ്പുവിന്റെ വീടിന്റെ മുറ്റത്തെത്തിയതും കണ്ടു വല്ലായ്മ നിറഞ്ഞ മുഖവുമായി നിൽക്കുന്ന അവനും അവൻറെ അമ്മയും അച്ഛനും.
അവർ എത്തിയില്ലേ..... ഞാൻ അവനെ നോക്കി ഒരു സംശയത്തോടെ ചോദിച്ചു.. അവൻ ഒന്ന് തല കുലുക്കി വീടിൻറെ പിന്നിലേക്ക് വിരൽ ചൂണ്ടിയതും കണ്ടു അതിലൂടെ നടക്കുന്ന ഒരു നാലു പേര്.
ഒമോനെ കണ്ണാ.. ഇതിൻറെ ആവശ്യമുണ്ടോ.. എനിക്ക് എന്തോ പോലെ..... അപ്പുവിന്റെ അമ്മയാണ്.
അതെന്താ ഞാനും അമ്മയുടെ മോൻ തന്നെയല്ലേ.. ഞാനെൻറെ സ്വന്തമായിട്ട് കണ്ടിട്ടുള്ളൂ.. ഇനി നിങ്ങൾ എന്നെ അങ്ങനെയല്ലേ കാണുന്നത്...... എൻറെ
💬 Comments
View all comments