Chapter Title : എൻറെ പ്രണയമേ 11 [ചുരുൾ]
ഞാൻ വട്ടത്തിൽ ഊക്കും എന്നറിയാവുന്നതു കൊണ്ടായിരിക്കും.. എങ്കിലും വണ്ടി മുന്നോട്ട് എടുത്തപ്പോൾ ചേച്ചി വിയർത്തു തുടങ്ങിയത് ഞാൻ ശ്രദ്ധിച്ചു.. ആ മുഖത്ത് ഇപ്പോൾ കള്ള ദേഷ്യമോ പരിഭവമോ അല്ല.. തികഞ്ഞ ഭയവും പരിഭ്രമവും ആണ്.
അനിയൻ കുട്ടാ.. വേണോ...... എന്നെ നോക്കാതെ അല്പം ഭയത്തോടെ വളരെ പതിഞ്ഞൊരു ശബ്ദത്തിൽ ചേച്ചി ചോദിച്ചു.
മിണ്ടാതിരുന്നില്ലെങ്കിൽ പോണ വഴിക്ക് ഞാൻ എടുത്ത് തോട്ടിലിടും പറഞ്ഞേക്കാം...... ഞാൻ അല്പം പരുഷമായി പറഞ്ഞുകൊണ്ട് വണ്ടി ചവിട്ടി വിട്ടു... ആള് ഇപ്പോൾ കരയും എന്നപോലെ ആയിട്ടുണ്ട്.. ഇങ്ങനെ ഒരു പാവം ഞാൻ നെടുവീർപ്പോടെ ചിന്തിച്ചുകൊണ്ട് ഒന്ന് ശ്വാസം എടുത്തു.
വണ്ടി നിർത്തിയിട്ടും മുഖംകുനിച്ച് വിതുമ്പുക അല്ലാതെ ഇറങ്ങാൻ ഭാവമില്ലാതെ ഇരിക്കുന്ന ചേച്ചിയെ നോക്കി ഞാനൊന്നു നിശ്വസിച്ചു.
ഞാൻ ഡോർ തുറന്ന് ഇറങ്ങിയതും കണ്ടു പൂമുഖത്ത് വിടർന്ന മുഖവും ആയി നിൽക്കുന്ന അമ്മയെ... എല്ലാം അമ്മയുടെ കയ്യിലാണമേ എന്നു മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ കോ ഡ്രൈവർ സീറ്റിന്റെ ഡോർ തുറന്ന് അമ്മയെ ഒന്ന് നോക്കി.. മുഖമൊക്കെ ചുളിച്ച് പൂച്ചക്കണ്ണുകളിൽ സംശയവും നിറച്ച് മെല്ലെ പടികൾ ഇറങ്ങി വരുന്നുണ്ട് കക്ഷി.
ങ്ഹും...... ഒന്നു വീണ്ടും വിതുമ്പിക്കൊണ്ട് മുഖവും കുനിച്ച് നിറയുന്ന കണ്ണുകളുമായി തല വിലങ്ങനെയാട്ടി കല്യാണി ചേച്ചി ഞാൻ കയ്യിൽ പിടിച്ചതും.
എനിക്ക് പാവം തോന്നി... എൻറെ ഒറ്റ ആളുടെ നിർബന്ധം കൊണ്ട് മാത്രമാണ് ഈ ഒരു സാഹസത്തിന് ധൈര്യം എന്തെന്ന് പോലും അറിയാത്ത ഈ പാവം മുതിർന്നത്.
ഒന്നും നോക്കിയില്ല പിടിച്ചൊരു വലി വച്ചു കൊടുത്തതും കരയിൽ പിടിച്ചിട്ട മീനിനെപ്പോലെ കാറിനു മുന്നിൽ നിന്നു ആടിയുലയുന്ന
💬 Comments
View all comments