Chapter Title : എൻറെ പ്രണയമേ 11 [ചുരുൾ]
ചേച്ചിയെ ഞാൻ എന്നിലേക്ക് ചേർത്തുപിടിച്ചുകൊണ്ട് അമ്മയ്ക്ക് നേരെ തിരിഞ്ഞതും... താഴെ പടിയുടെ ഏറ്റവും അവസാനം വന്നു നിന്ന് മുഖത്തൊരു തുള്ളി ചോരയില്ലാതെ നിൽപ്പാണ് അമ്മ.
മുഖം ഉയർത്താതെ ശബ്ദമില്ലാതെ ചേച്ചി കരയുന്നത് എനിക്ക് എൻറെ ശരീരത്തിൽ അറിയുവാൻ സാധിച്ചു.. ആ ശരീരം ഭയംകൊണ്ട് വിറക്കുന്നുണ്ട്.. ആ കണ്ണുകൾ ഏതോ ഓർമ്മയിൽ എന്നതുപോലെ പെയ്തു കൊണ്ട് മുറ്റത്തിന്റെ ഏറ്റവും അറ്റത്തായുള്ള ഒരു മാവിലേക്ക് നീളുന്നുമുണ്ട്.. എങ്ങനെ പേടിക്കാതിരിക്കും തന്ത എന്നു പറയുന്ന പ്രപഞ്ച മൈരൻ അവിടെ കെട്ടിയിട്ടല്ലേ ഒരു മനുഷ്യനാണെന്ന് സ്വന്തം ചോരയാണെന്നോ ഒരു പെൺകുട്ടിയാണെന്ന് നോക്കാതെ ചൂരലിന് അടിച്ചു പഴുപ്പിച്ചത്.
അതെല്ലാം ഓർത്തതും ഞാൻ ചേച്ചിയെ ഒന്നുകൂടി എന്നിലേക്ക് അടക്കിപ്പിടിച്ചുകൊണ്ട് അമ്മയെ നോക്കി.
അമ്മയുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്.. മുഖത്ത് അവിശ്വസനീയത മാത്രം... നാടകം കളിക്കാതെ എന്തെങ്കിലും പറയ് തള്ളേ? ഞാൻ മനസ്സിലാ മന്ത്രിച്ചു.
അമ്മ നടക്കുന്ന താളത്തിൽ പാദസരം കിലുങ്ങുന്ന ശബ്ദം കേട്ടതും ചേച്ചിയുടെ വിറയൽ ഒന്നുകൂടി കൂടി എന്നിലേക്ക് അല്ലി പിടിക്കും പോലെ നിന്നു പോയി പാവം.
അപ്പോഴാണ് വാതിൽ പടിയിൽ നിന്നും ഒരു തല നീണ്ടു വന്നത്.. ആ കുഞ്ഞു പൂച്ചക്കണ്ണുകളിൽ നിറയെ സംശയമാണ്.. നോട്ടം എൻറെ ദേഹത്ത് പമ്മി നിൽക്കുന്നവളിലും.. വായിലെ ജോലി പോപ്പ് ഇട്ടു അതിൻറെ വെളുത്ത കോലിൽ പിടിച്ച് കറക്കിക്കൊണ്ട് കുഞ്ഞി പൂമുഖത്തേക്ക് ചാടിയിറങ്ങി.
എന്നോട് ദേഷ്യാവൂല്ലേ.... അമ്മയുടെ ചോദ്യം കേട്ടതും കുഞ്ഞിനും നോട്ടം മാറ്റി അപ്പോഴേക്കും തൊട്ടുമുന്നിൽ നിറകണ്ണുകളുമായി വന്നു കല്യാണി ചേച്ചിയുടെ കൈപിടിച്ചുകൊണ്ട് ഒന്നു വിതുമ്പി ചോദിക്കുന്ന അമ്മയെ കണ്ടു എൻറെ കണ്ണുമിഴിഞ്ഞു... ഞാനൊന്ന് ഇടം കണ്ണിട്ടു
💬 Comments
View all comments