0%

Chapter Title : എൻറെ പ്രണയമേ 11 [ചുരുൾ]

Author : Kambikathakal Read All Parts 2.3K

ചേച്ചിയെ നോക്കിയപ്പോൾ നിറഞ്ഞൊഴുകുന്ന കണ്ണും തുറിപ്പിച്ചു അമ്മയെ നോക്കുന്നുണ്ട്.. എനിക്ക് ചിരി വന്നു പോയി.. ചേച്ചി കരുതിയിരിക്കുന്നത് അമ്മയ്ക്ക് ഒക്കെ ചേച്ചിയോട് വെറുപ്പ് ആണെന്നായിരിക്കും ഞാൻ ഊഹിച്ചു.. ചേച്ചി ചോദിക്കേണ്ട ചോദ്യം അമ്മ ചോദിച്ചത് കൊണ്ടാവാം കണ്ണുമിഴിച്ച് നിൽക്കുന്നത്.

വാക്കുകളില്ലാതെ തൊണ്ടയിൽ കുടുങ്ങിയ ഒരു നോവുമായി ചേച്ചി അമ്മയെ നോക്കി.

നിൻറെ അച്ഛൻ ഒരു ക്രൂരൻ ആയിരുന്നു മോളെ.. നിന്നെ ഒരു നോക്കു കാണാൻ എനിക്ക് പേടിയായിരുന്നു.. ഒന്നു സഹായിക്കണം എന്നുണ്ടായിരുന്നു പക്ഷേ അതിനും പേടി തന്നെയായിരുന്നു.. ആരെ വിശ്വസിക്കും ആരോട് പറയും.. എങ്ങാനും നിൻറെ അച്ഛൻ അറിഞ്ഞു കഴിഞ്ഞാൽ.. എന്നെ എന്തു വേണമെങ്കിലും ചെയ്തോട്ടെ പക്ഷേ നിനക്കും എൻറെ മക്കൾക്കും ആയിരിക്കും ചിലപ്പോൾ ശിക്ഷ കിട്ടുന്നത്........ അമ്മ പൊട്ടി വരുന്നൊരു കരച്ചിൽ കഷ്ടപ്പെട്ട് അടക്കിക്കൊണ്ട് അവളുടെ മുഖം കയ്യിലെടുത്തുകൊണ്ട് അമ്മയുടെ നിസ്സഹായ അവസ്ഥ വിശദീകരിക്കും പോലെ പറഞ്ഞു.. ചേച്ചിയെ ഒന്ന് സഹായിക്കാൻ പറ്റാത്തതിന് അമ്മയ്ക്ക് നല്ല വിഷമം ഉണ്ടായിരുന്നു എന്ന കാര്യം എനിക്ക് വ്യക്തമായി.

എന്നോട് വെറുപ്പല്ലേ....... അവൾ ഞെട്ടലോടെ അമ്മയുടെ മുഖത്ത് നോക്കി ചോദിച്ചു പോയി.

അതു കേട്ടതും അതിനിടയിലും അമ്മയുടെ കണ്ണു മിഴിഞ്ഞു പോയി.. പൂച്ചക്കണ്ണ് ഇപ്പോൾ വെളിയിൽ വരും എന്നായിട്ടുണ്ട്.. അതിനിടയിൽ ഒരു ശബ്ദം കേട്ട് ഞാനൊന്നു മുന്നോട്ടു നോക്കിയതും കണ്ടു പൂമുഖത്തിന്റെ ഏറ്റവും മുകളിലത്തെ പടിയിൽ നിന്നും ഒറ്റ ചാട്ടത്തിന് എല്ലാ പടികളും സ്കിപ്പ് ചെയ്തു മുറ്റത്ത് കാലുറപ്പിച്ച് ഒന്നിളകി നിൽക്കുന്ന കുഞ്ഞ്.. എൻറെ വളവിലെ സുമതി ഈ സാധനം റബർ പാല് തന്നെയാണോ കുടിക്കുന്നത് എനിക്ക് നല്ല സംശയം

💬 Comments

View all comments