Chapter Title : എൻറെ പ്രണയമേ 11 [ചുരുൾ]
തോന്നി.
എന്താ കുട്ടി നീ ഈ പറയണേ.. എനിക്കെന്തിനാ മോളെ നിന്നോട് വെറുപ്പ്.. നിങ്ങളുടെ അവസ്ഥകൾ ഒക്കെ അറിയുമ്പോൾ ഒന്ന് സഹായിക്കാൻ പറ്റിയില്ലല്ലോ എന്ന വിഷമം മാത്രമേ ഈ അമ്മയ്ക്കുള്ളൂ........ എന്നിൽ നിന്നും അടർത്തിമാറ്റി ചേച്ചിയെ അമ്മയിലേക്ക് വലിച്ചെടുപ്പിച്ച് അവളെ ചേർത്തുപിടിച്ചുകൊണ്ട് അമ്മ വാത്സല്യത്തോടെയും അതിലുപരി ഒരു വേദനയോടെയും പറഞ്ഞു.
അപ്പോഴേക്കും കാര്യം അന്വേഷിക്കും പോലെ കുഞ്ഞി പിറകിൽ കയ്യൊക്കെ കെട്ടി.. കുഞ്ഞു ചുണ്ടുകൾക്ക്ക്കിടയിൽ നിന്നും നീണ്ടുനിൽക്കുന്ന ലോലിപോപ്പിന്റെ കോല് ഇളക്കിക്കൊണ്ട് അതും നുണഞ്ഞ് അവർക്ക് അടുത്തായി സ്ഥാനം പിടിച്ച് ചേച്ചിയെ തന്നെ ഇമ വെട്ടാതെ നോക്കി നിൽക്കുന്നു.
കേട്ടതൊന്നും വിശ്വസിക്കാനാവാതെ ചേച്ചി തലയ്ക്ക് അടി കിട്ടിയതുപോലെ കിളി പോയി നിൽക്കുകയാണ്.
നിൻറെ അച്ഛൻ മരിച്ചിട്ടും അങ്ങോട്ട് വരാതിരുന്നത് എന്ത് മുഖം വച്ച് നിൻറെ മുന്നിൽ വരും എന്ന വിഷമം ഉള്ളതുകൊണ്ടാണ് മോളെ........ അമ്മ വല്ലാത്തൊരു നിസ്സഹായതയോടെ പറഞ്ഞുകൊണ്ട് ചേച്ചിയുടെ നെറ്റിയിൽ ഒന്നു ചുണ്ടമർത്തി.
എൻറെ കണക്കുകൂട്ടലുകളെ തെറ്റിക്കാതെ ചേച്ചി അലറിക്കരഞ്ഞുകൊണ്ട് അമ്മയെ ചുറ്റിപ്പിടിച്ചു.. അല്ലെങ്കിൽ തന്നെ ഇന്നെങ്ങനെ കരയാം എന്നും കരുതി രാവിലെ എഴുന്നേൽക്കുന്ന ചേച്ചിക്ക് ഇതൊക്കെ എന്ത്.
കുഞ്ഞി ആണെങ്കിൽ കണ്ണൊക്കെ നിറച്ച് ആ കാഴ്ച കാണുന്നുണ്ട് പക്ഷേ അപ്പോഴും അവൾ വായിലെ ലോലിപോപ്പ് തിന്നാൻ മറക്കുന്നില്ല എന്നത് ഞാൻ ശ്രദ്ധിച്ചു.
കുറച്ചുനേരത്തെ കരച്ചിൽ മഹാമതത്തിനുശേഷം പിന്നെ ഉമ്മ വയ്ക്കൽ ചടങ്ങിലേക്ക് രണ്ടുപേരും കടന്നു.. കുഞ്ഞി അപ്പോഴും ചേച്ചിയെ തന്നെ ഇങ്ങനെ അടിമുടി നോക്കി നിൽക്കുകയാണ്.. എൻറെ പ്രാഞ്ചിയേട്ടാ ഇവള് കല്യാണ ചേച്ചിയെ വളക്കാനുള്ള വല്ല പദ്ധതിയും ആവിഷ്കരണ പ്രക്രിയയിലും ആണോ എന്തോ.. ഈ
💬 Comments
View all comments