Chapter Title : എൻറെ പ്രണയമേ 11 [ചുരുൾ]
കാര്യത്തിൽ കുരുപ്പിനെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റില്ല എന്നത് എനിക്കറിയാവുന്നതുകൊണ്ട് ഞാൻ അവളെ ഒന്നു അടിമുടി നോക്കി.
പെട്ടെന്ന് കുഞ്ഞി ചേച്ചിയെ ഒന്ന് തോണ്ടി.
ചേച്ചി അമ്മയുടെ ദേഹത്തുനിന്നും തലപൊക്കി നോക്കി.
കുഞ്ഞേച്ചി എന്താ..ന്നെ കാണുമ്പോൾ മുഖവും കുനിച്ച് ഓടി പോകുന്നത്....... ഇല്ലാത്ത ഗൗരവം ആ കുഞ്ഞു നിഷ്കളങ്ക മുഖത്തൊക്കെ വരുത്തി ശബ്ദമൊക്കെ അല്പം കനിപ്പിച്ച് തുറിച്ചു നോക്കി കണ്ണുരുട്ടിയാണ് ചോദ്യം.
ഞാൻ വന്ന ചിരി ചുണ്ടുകൾക്കിടയിൽ കടിച്ചുപിടിച്ചുകൊണ്ട് കൈ പുറകിലേക്ക് കെട്ടിപോയി.. അമ്മയുടെ ചുണ്ടിന്റെ കോണിലും പൊട്ടി വരുന്ന ഒരു ചിരി ഉണ്ട്.
ഞാൻ.. അത്.. പേടിച്ചിട്ട്....... കുഞ്ഞിയുടെ നിൽപ്പും ഭാവവും വായിൽ ലോലിപോപ്പ് കോലുമിട്ട് കറക്കിക്കൊണ്ട് അതും നുണഞ്ഞ് കണ്ണുരുട്ടി നിൽക്കുന്ന നോട്ടവും ഒക്കെ കണ്ട് ആകെ വിയർത്തുകൊണ്ട് ചേച്ചി തപ്പി തടഞ്ഞു വാക്കുകൾക്കായി.
ഞാനെന്താ ഭീകരജീവി വല്ലതുമാണോ..... അവൾ സ്വയം ഒന്ന് നോക്കിക്കൊണ്ട് ചേച്ചിയെ വീണ്ടും കണ്ണുരുട്ടി നോക്കി ചോദിച്ചു.
അപ്പോഴും മണ്ടി കല്യാണി ചേച്ചി കുഞ്ഞി ചേച്ചിയെ കുഞ്ഞേച്ചി എന്ന് വിളിച്ചത് പോലും ശ്രദ്ധിക്കാതെ അവളെ പേടിയോടെ നോക്കുകയാണ്.. ഈ കുരുട്ടടക്കയോട് പോലും പേടിയുള്ള ഈ ചേച്ചി എന്തൊരു പാവമാണെന്ന് ഞാൻ ഓർത്തുപോയി.
കുഞ്ഞി അപ്പോഴേക്കും ചേച്ചിയുടെ നിൽപ്പും ഭാവവും ഒക്കെ കണ്ടിട്ട് കഷ്ടപ്പെട്ട് ചിരി ആടക്കുന്നുണ്ട്.
ചോദിച്ചത് കേട്ടില്ലാന്നുണ്ടോ...... വായിൽ കിടക്കുന്ന ലോലിപോപ്പ് ഇടതുവശത്തു നിന്നും വലതുവശത്തെ ചുണ്ടിന്റെ കോണിലേക്ക് ആക്കിക്കൊണ്ട് അവൾ കണ്ണുരുട്ടി ഒന്നുകൂടി ചോദിച്ചു.
ഒന്ന് പോയെടി...... അവളുടെ തലയ്ക്ക് ഒരു കൊട്ടും കൊടുത്ത് അമ്മ ചേച്ചി ഒന്നുകൂടി ചേർത്തുപിടിച്ച് ചിരിച്ചു.
എൻറെ കുഞ്ഞേ എന്തൊരു പാവം
💬 Comments
View all comments