Chapter Title : എൻറെ പ്രണയമേ 11 [ചുരുൾ]
ആ നീ.. ഈ വിര പോലെ ഇരിക്കുന്ന പെണ്ണ് ഒന്ന് കണ്ണുരുട്ടിതും എന്തൊരു വിറയലാണ് മോളെ.. അവള് നിന്നെ കുഞ്ഞേച്ചി എന്ന് വിളിച്ചതൊന്നും നീ കേട്ടില്ലേ......... അമ്മ വാത്സല്യത്തോടെ ചേച്ചിയുടെ തലയിൽ ഒന്ന് തഴുകി കൊണ്ട് ചോദിച്ചു.
അപ്പോഴാണ് അതോർത്ത് അതുപോലെ ചേച്ചി കുഞ്ഞിയെ കണ്ണുമിഴിച്ചു നോക്കിയത്.
എനിക്ക് പേടിയാ.. ആരും ഇല്ലല്ലോ.. ഒരുപാട് തല്ലു കിട്ടിയതല്ലേ.. ആരോടേലും മിണ്ടുന്നത് കണ്ട തല്ലിയാലോ........ മുഖംകുനിച്ച് ചേച്ചി പറഞ്ഞതും എൻറെ ഹൃദയം കൊളുത്തി പിടിച്ചു.
കുഞ്ഞിയുടെയും അമ്മയുടെയും കണ്ണുകൾ ഒരുപോലെ നിറഞ്ഞു പോയി... കുഞ്ഞേച്ചി എന്നൊരു വിളിയോടെ അവൾ കല്യാണി ചേച്ചിയെ ചുറ്റിപ്പിടിച്ച് കിടന്നു കരയുവാൻ തുടങ്ങി.
ചത്തുമലച്ച് കത്തിച്ചു കളഞ്ഞു അല്ലെങ്കിൽ മൈരൻ തന്ത പര വാണത്തെ ഒന്നുകൂടി പച്ചയ്ക്ക് കത്തിക്കാമായിരുന്നു ഞാൻ പല്ല് കടിച്ചുകൊണ്ട് അടുത്ത കരച്ചിൽ എപ്പിസോഡ് തുടങ്ങിയതും.. കാറിൽ നിന്നും ചേച്ചിയുടെ ബാഗുകൾ എടുത്തുകൊണ്ട് അകത്തേക്ക് നടന്നു.
കല്യാണി ചേച്ചി ഇനിമുതൽ ഇവിടെ ഉണ്ടാവും അമ്മേ.. അവിടെ അങ്ങനെ ഒറ്റയ്ക്ക് താമസിക്കുന്നത് സേഫ് അല്ല....... ഞാൻ രണ്ടുപേരോടുമായി പറഞ്ഞു.. അമ്മ എന്നെ നോക്കി നിറഞ്ഞ ഒരു പുഞ്ചിരി തന്നു വല്ലാത്തൊരു സന്തോഷത്തോടെ.. അല്ലെങ്കിലും ഞാൻ ഇനി തിരിച്ചുകൊണ്ടുപോകാം എന്നു പറഞ്ഞാൽ പോലും അമ്മ ആ പാവത്തിനെ ഇനി വിട്ടുകളയില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു.. അമ്മയെ നോക്കി ഒന്നു കണ്ണുചിമ്മി കാണിച്ച് ആദ്യത്തെ പടിയിലേക്ക് കാലെടുത്തുവച്ചതും കണ്ടു കൂർത്ത നോട്ടവുമായി എന്നെ തന്നെ നോക്കി നിൽക്കുന്ന അല്ലി .. മാറത്ത് കൈകൾ കെട്ടി മുഖവും വീർപ്പിച്ച് വാതിൽ പടിയിൽ ചാരി നിൽക്കുന്ന അവളുടെ ഭാവങ്ങൾ
💬 Comments
View all comments