Chapter Title : എൻറെ പ്രണയമേ 11 [ചുരുൾ]
ദേഹത്തുനിന്നും അടർത്തി മാറ്റി അവളെ കുറിച്ച് നോക്കിക്കൊണ്ട് പറഞ്ഞു... ഗുഡ് മൂവ് ഞാൻ മനസ്സിൽ പറഞ്ഞുകൊണ്ട് ചേച്ചിയെ അഭിനന്ദിച്ചു.
ഞാൻ.. അത്.. അങ്ങനല്ല.. ചേച്ചി..... കല്യാണി ചേച്ചി വാക്കുകൾക്കായി തപ്പി തടഞ്ഞ് ദയനീയമായി അല്ലേ നോക്കി.
ഞങ്ങൾ ചേച്ചിയെ ഞങ്ങളുടെ സ്വന്തമായിട്ടാണ് കരുതുന്നത്.. ഞങ്ങളിൽ ഒരാൾ.. ചേച്ചിക്ക് അങ്ങനെ കരുതാൻ പറ്റുന്നില്ലെങ്കിൽ പിന്നെ........ എൻറെ ഇമോഷണൽ ഡയലോഗ് ചേച്ചിയുടെ ചിന്തകളുടെ ശവപ്പെട്ടിയിൽ അവസാന ആണിയും അടിച്ചപ്പോൾ ചേച്ചി ഒരു പൊട്ടിക്കരച്ചിലൂടെ എൻറെ നെഞ്ചിലേക്ക് വീണു.
എല്ലാ സങ്കടങ്ങളും പെയ്ത് ഒഴിയുന്നത് വരെ എൻറെ നെഞ്ച് ഞാൻ ചേച്ചിക്ക് വിട്ടുകൊടുത്തു... അല്ലിയും നിറഞ്ഞ കണ്ണുകൾ ഒന്ന് അമർത്തി തുടച്ചു.. ഇനി ഈ പാവത്തിന്റെ കണ്ണുകളിൽ നിന്നും കണ്ണുനീര് വരരുത് എന്നൊരു ആഗ്രഹം എനിക്ക് ഉണ്ടായെങ്കിലും എന്നെ നെഞ്ചിൽ കടന്ന് പൊട്ടിക്കരയുന്ന ഈ സാധനത്തിനെ എനിക്ക് അത്ര വിശ്വാസമില്ലാത്തതുകൊണ്ട് ആ ഞാൻ ആഗ്രഹം ഉപേക്ഷിച്ചു.
കണ്ണേട്ടാ....... മുഖമൊക്കെ ചുളുക്കി അപ്പോഴാണ് കുഞ്ഞി കൂവി വിളിച്ചുകൊണ്ട് ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നത്.
ഞാനും ചേച്ചിയും ഒരുപോലെ അവളെ നോക്കി.
വല്യമ്മാവൻ അവിടെ....... അവൾ കിതച്ചുകൊണ്ട് അകത്തേക്ക് വിരൽ ചൂണ്ടി.
എൻറെ ഇൻസ്റ്റഗ്രാമിലെ അശ്വതി അച്ചു കിളവൻ തട്ടി പോയോ.. ഒരെണ്ണം അല്ലേ പൊട്ടിച്ചുള്ളൂ.. ഞാൻ അകത്തേക്ക് ഓടി.
ഇനി ഈ കുടുംബവുമായി എനിക്ക് യാതൊരു ബന്ധവുമില്ല രാഗിണി....... വലിയമ്മാവൻറെ വളിവിട്ടത് പോലെയുള്ള ശബ്ദം കേട്ടതും എനിക്ക് സമാധാനമായി.
അതിന് ഈ കുടുംബവുമായി വലിയമ്മാവന് എന്തു ബന്ധമാണ് ഉള്ളത്.. അമ്മാവൻറെ പെങ്ങളുടെ മകൾ അല്ലേ ഞാൻ.. ഒരു മൃഗത്തിന് എന്നെ കെട്ടിച്ചു കൊടുത്തത്
💬 Comments
View all comments