Chapter Title : എൻറെ പ്രണയമേ 11 [ചുരുൾ]
അകത്തേക്ക് വാ മാമാ...... പറഞ്ഞുകൊണ്ട് ഞാൻ അകത്തേക്ക് നടന്നു മൈര് നല്ല വിശപ്പുണ്ടായിരുന്നു.. അകത്തേക്ക് എന്തെങ്കിലും കുത്തിക്കയറ്റിയിട്ട് ആവാം ചിന്ത എന്ന ചിന്തയിൽ ഞാൻ ടൈനിംഗ് ടേബിളിൽ സ്ഥാനം പിടിച്ചു.
ഇരിക്ക് കഴിക്കാം....... എൻറെ മുന്നിൽ ഭവ്യതയോടെ നിൽക്കുന്ന മാമനെ നോക്കി ഞാൻ പറഞ്ഞതും ആ കറുത്ത ഉരുണ്ട മുഖത്തെ ഉണ്ടക്കണ്ണുകൾ വെളിയിലേക്ക് തുറിച്ചു.
അയ്യോ കുഞ്ഞേ ഞാൻ....... പുള്ളിയുടെ തള്ള ഒളിച്ചോടിപ്പോയി എന്നു കേട്ടതുപോലെ വല്ലാത്തൊരു വെപ്രാളത്തോടെ എന്നെ നോക്കുന്ന മാമനെ കണ്ട് എനിക്ക് സംശയമായി.
എന്താ....... ഞാൻ അതേ സംശയത്തോടെ ചോദിച്ചു.
അല്ല ഞാൻ അടുക്കളപ്പുറത്തിരുന്ന് കഴിച്ചോളാം കുഞ്ഞ്...... അപ്പോഴാണ് ഞാൻ അത് ഓർത്തത് തന്നെ കാര്യം അച്ഛനുവേണ്ടി ജീവൻ കൊടുക്കാൻ പോലും തയ്യാറായിരുന്ന ഈ പാവത്തിനെ വീടിൻറെ അകത്ത് കയറ്റി ഇരുത്തി ഊട്ടാനുള്ള മഹാമനസ്കത ഒന്നും ചിറക്കൽ മഹാദേവൻ എന്ന ജന്മിക്ക് ഉണ്ടായിരുന്നില്ലല്ലോ.
മാമൻറെ പഴയ മുതലാളി ചത്തൊടുങ്ങി.. അതോടൊപ്പം ഇവിടെ പലതും മാറിയിട്ടുണ്ട് മാമാ.. അതുകൊണ്ട് കിടന്നു തപ്പി കളിക്കാതെ ഇങ്ങോട്ട് ഇരിക്കും....... ഞാൻ മാമനെ നോക്കി ഒരു ചിരിയോടെ പറഞ്ഞെങ്കിലും പുള്ളി ഒരു വല്ലായ്മ യോടെ അങ്ങനെ തന്നെ നിൽക്കുകയാണ്.
എൻറെ കുട്ടേട്ടാ അങ്ങോട്ട് ഇരിക്ക്.. ഇത്ര വർഷമായില്ലേ ഇവിടെ.. എന്നിട്ടും എന്തിനാ ഈ മടി...... കയ്യിൽ ഭക്ഷണങ്ങളുമായി ഒരു താളത്തിൽ പാദസരവും കിലുക്കി വന്നുകൊണ്ട് അമ്മ ഒരു ചിരിയോടെ കുട്ടൻ മാമനോട് പറഞ്ഞു.
തമ്പുരാട്ടി.. ഞാൻ....... കുട്ടൻ മാമൻറെ കണ്ണൊക്കെ നിറഞ്ഞു.. എൻറെ ആറ്റിങ്ങൽ ഭാസ്കര ഇയാളെ ഗുണ്ട തന്നെയാണോ എനിക്ക് സംശയമായി.
ഇങ്ങോട്ട് ഇരിക്ക് കുട്ടൻ മാമാ......
💬 Comments
View all comments