Chapter Title : എൻറെ പ്രണയമേ 11 [ചുരുൾ]
ഞാൻ കൈ എത്തിപ്പിടിച്ച് പുള്ളിയെ വലിച്ച് ഇരുത്തി.
കുട്ടൻ മാമന് ആരുമില്ല.. ഇവിടെ അടുത്തുള്ള ആൾ തന്നെയാണ് മാമൻ.. പറമ്പിൽ പണിക്ക് വന്നപ്പോൾ പുള്ളിയുടെ സൈസും ആരോഗ്യവും ഒക്കെ കണ്ട് അച്ഛൻ ഡ്രൈവറായി പ്രമോഷൻ കൊടുത്തു.. പിന്നെ അച്ഛൻറെ പേഴ്സണൽ ഗുണ്ടായി മാറാൻ വലിയ താമസം ഉണ്ടായില്ല.. 10 30 വർഷമായി അച്ഛൻറെ വലംകൈയാണ്.. ഈ മനുഷ്യൻ അന്ന് വീണു പോയതുകൊണ്ട് മാത്രമാണ് അച്ഛനെ അവന്മാര് കയറി പണിഞ്ഞത് തന്നെ.
കുട്ടൻ മാമൻ ഇവിടെ തന്നെ വേണം.. ചായിപ്പിൽ അല്ല നമ്മുടെ ഔട്ട് ഹൗസിൽ താമസിച്ചോ.. അമ്മേ കുട്ടൻ മാമന് കുറച്ചു രൂപ കൊടുക്കണം.. ആശുപത്രിയിൽ ഒക്കെ പോവാനും വസ്ത്രങ്ങളൊക്കെ വാങ്ങാനും.. പിന്നെ അംബാസിഡറിന്റെ ചാവിയും കൊടുത്തോ..... ഞാൻ പറഞ്ഞതും അമ്മ നിറഞ്ഞു ചിരിച്ചുകൊണ്ട് തലകുലുക്കി തിരികെ നടന്നു.
കുട്ടൻ മാമൻ നിറകണ്ണുകളുമായി എന്നെ നോക്കി.. ഞാൻ ചിരിച്ചുകൊണ്ട് ഭക്ഷണം വിളമ്പി കൊടുത്തു.. ഇത്രയും ലോലനായ ഈ മനുഷ്യനെ വിശ്വസിച്ച് എങ്ങനെ പോകും എന്നൊരു ചിന്തയായിരുന്നു എനിക്ക്.
മാമാ ഞാൻ എക്സാം എഴുതാൻ പോവുകയാണ്.. ഇവിടുന്ന് ആരു വെളിയിൽ പോയാലും മാമൻ അവരോടൊപ്പം കാണണം.. കുഞ്ഞിയെ കോളേജിൽ നിന്നും വിളിച്ചോണ്ട് വരികയും കൊണ്ടു വിടുകയും ചെയ്യണം.. അമ്മ അമ്പലത്തിൽ പോകുമ്പോൾ കുട്ടൻ മാമൻ തുണ പോകണം.. അല്ലിയെ അവളുടെ വഴിക്ക് വിട്ടേരെ അവളെ ഓർത്ത് എനിക്ക് ടെൻഷനില്ല.. പക്ഷേ മാമൻറെ ഒരു കണ്ണ് എപ്പോഴും ഉണ്ടാവണം എല്ലാ കാര്യത്തിലും.. വരുന്ന പണിക്കാരിൽ ഒക്കെ ഒരു ശ്രദ്ധ വേണം......... ഞാൻ ഗൗരവത്തോടെ മാമനോട് പറഞ്ഞതും മാമൻ ആദ്യമായി എന്നെ
💬 Comments
View all comments