0%

Chapter Title : എൻറെ പ്രണയമേ 11 [ചുരുൾ]

Author : Kambikathakal Read All Parts 2.4K

കാണുന്നതുപോലെ അല്പനേരം നോക്കി ശേഷം ഒന്ന് പുഞ്ചിരിച്ചു.

പിന്നെ ഇവിടെ പുതിയ ഒരാൾ കൂടി ഉണ്ട്.. കല്യാണി ചേച്ചി...... ഞാൻ കുട്ടൻ മാമനെ തന്നെ നോക്കിക്കൊണ്ട് പറഞ്ഞു.. കേട്ട് നിമിഷം കഴിച്ചുകൊണ്ടിരുന്ന ഭക്ഷണം തലയിൽ കയറി പുള്ളി ചുമക്കാൻ തുടങ്ങിയതും ഞാൻ വെള്ളം നീട്ടി.

ആ വെള്ളം ഒറ്റ വലിക്ക് മുഴുവനായും കുടിച്ചതിനുശേഷം ഒന്ന് കിതച്ചുകൊണ്ട് കുട്ടൻ മാമൻ എന്നെ വല്ലാത്തൊരു നോട്ടം നോക്കി.

ഒരുപാട് തെറ്റ് ചെയ്തിട്ടുണ്ട് കുഞ്ഞേ.. എനിക്കൊന്നും അറിയില്ല.. ഉത്തരവുകൾ അനുസരിക്കാൻ അല്ലാതെ.. പക്ഷേ അന്ന് ആ രാത്രി എനിക്ക് വരെ സങ്കടം തോന്നിയിരുന്നു.. പക്ഷേ ഒരു എതിർ ശബ്ദം ഉണ്ടായാൽ പോലും കൊന്നു കളയുമല്ലോ......... വല്ലാത്തൊരു കുറ്റബോധത്തോടെ ആ മനുഷ്യൻ എന്റെ മുന്നിലിരുന്ന് വിതുമ്പിയതും എനിക്ക് പാവം തോന്നി.. അച്ഛൻ എന്ന ഉജ്ജ്വലമായ ആ പ്രതാപിക്കു നേരെ ഒന്നു വിരലുയർത്താൻ പോലും ഈ നാട്ടിൽ ആർക്കും ധൈര്യമില്ല എന്നുള്ളത് ഒരു വസ്തുതയായിരുന്നു പിന്നല്ലേ ചോദിക്കാനും പറയാനും ആരുമില്ലാത്ത ഈ പാവം മനുഷ്യൻ.

കഴിഞ്ഞത് കഴിഞ്ഞു മാമാ.. അച്ഛൻറെ പാതയിൽ പോകാൻ എനിക്ക് താല്പര്യമില്ല.. നമ്മുടെ കാര്യം നോക്കി ഇവിടെ സന്തോഷമായി ജീവിക്കുക.. കുട്ടൻ മാമനെ മാമ എന്നു വിളിക്കുന്നത് ആ സ്ഥാനം ഉള്ളിൽ ഉള്ളതുകൊണ്ടുതന്നെയാണ്.. ഒന്നുമില്ലെങ്കിലും അച്ഛൻറെ കയ്യിൽ നിന്നും തല്ലു കിട്ടാതെ എത്ര തവണ നിങ്ങൾ എന്നെ രക്ഷിച്ചിരിക്കുന്നു....... ഏതോ ഒരു ഓർമ്മയിൽ ഞാനൊന്നു ചിരിച്ചുകൊണ്ട് പറഞ്ഞതും കുട്ടൻ മാമൻ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

ഭക്ഷണമൊക്കെ കഴിഞ്ഞ് വീടിൻറെ മുറ്റത്തെ ഒരു മൂലയിൽ ഞാനും കുട്ടൻ മാമനും നിന്നു.

💬 Comments

View all comments