Chapter Title : എൻറെ പ്രണയമേ 2 [ചുരുൾ]
പറഞ്ഞെങ്കിലും അവളുടെ കണ്ണുനീർ എൻറെ നെഞ്ചിൽ വീഴുന്നുണ്ടായിരുന്നു.
കണ്ണുകൾ വലിച്ചു തുറന്നു ഞാൻ എൻറെ ഫോണിന് വേണ്ടി പരതി.. കിട്ടിയതും ഫേസ്ബുക്ക് ഓപ്പൺ ചെയ്ത് അവൻറെ പ്രൊഫൈലിന്റെ ലിങ്ക് ഞാൻ കോപ്പിയെടുത്തു.. വാട്സ്ആപ്പ് തുറന്നു.. മനുവിന്റെയും വൈശാഖിന്റെയും പേരിലേക്ക് അല്പം നേരം ഞാൻ നോക്കി.. രണ്ടും പൊട്ടന്മാരാണ്.. തല്ലാൻ മാത്രമേ അറിയൂ.. അല്പം ബുദ്ധിയുള്ള ആരെങ്കിലും വേണം.
പഠിപ്പും വിവരമുള്ള ഒരുത്തനും എന്റെ കോൺടാക്ട് ഇല്ലേ എന്ന് ഞാൻ തപ്പി നോക്കി... അവസാനം കിട്ടി.. ഫ്രാങ്കോ.. അവന് ഞാൻ ലിങ്ക് ഷെയർ ചെയ്തിട്ട്.. കുറച്ചു നിർദ്ദേശങ്ങൾ നൽകി... അപ്പോൾ തന്നെ അവൻ ഒരു തമ്പ്സ് അപ്പുവും ഇട്ടതും ഞാൻ ഫോൺ മാറ്റിവെച്ചുകൊണ്ട് ചേച്ചിയുടെ അരക്കെട്ടിലൂടെ രണ്ടു കയ്യും ചുറ്റി എന്നിലേക്ക് അമർത്തിപ്പിടിച്ചു.
എത്ര നാളായില്ലേ കണ്ണാ.. ഇങ്ങനെ കിടന്നിട്ട്...... അവൾ മെല്ലെ ചോദിച്ചു.
ഞാനൊന്നുമുളീ.
വന്നിട്ട് നിനക്ക് ഭയങ്കര ജാഡ ആയിരുന്നല്ലോ...... ഞാൻ പരിഭവപ്പെട്ടു.
ഇങ്ങനെ വേണമായിരുന്നു എനിക്ക് നിന്നെ.. എനിക്കൊന്നു കരയണം കണ്ണാ.. നിന്നെ കെട്ടിപ്പിടിച്ച്....... പറഞ്ഞുകൊണ്ട് അവൾ എന്നെ അമർത്തിപ്പിടിച്ചുകൊണ്ട് നെഞ്ചിലേക്ക് മുഖം അമർത്തി കരയുവാൻ തുടങ്ങി.
ഇറക്കി വയ്ക്കട്ടെ.. എല്ലാം.. കരഞ്ഞു തീർക്കട്ടെ.. ഇനി ഈ കണ്ണൂ ഞാൻ നിറക്കില്ല... ഒരു കൈകൊണ്ട് തലയിൽ തലോടി മൗനമായി ഞാൻ ഉറപ്പു നൽകി.
🌹🌹🌹
എന്തേ നോക്കണേ...... പുക എടുത്തു കൊണ്ട് ബാൽക്കണിയിൽ നിന്നും തണുത്ത കാറ്റ് ആസ്വദിച്ച് എന്നെ നോക്കുന്ന ചേച്ചിയോട് ഞാൻ ചോദിച്ചു.
നിനക്ക് കട്ട താടിയും മീശയും ഒക്കെ വന്നു.. പോരാത്തതിന് നല്ല ഉറച്ച ശരീരവും.. മൂന്നുവർഷം മുൻപ് അവസാനമായി
💬 Comments
View all comments