Chapter Title : എൻറെ പ്രണയമേ 5 [ചുരുൾ]
അവളുടെ കരം ഒന്ന് ചേർത്ത് അമർത്തിക്കൊണ്ട് അതും പറഞ്ഞു ഒരു നിസംഗതാ ഭാവത്തിൽ എന്നെ ഒന്ന് നോക്കിയ ശേഷം അവൾ മുറിവിട്ട് ഇറങ്ങി.
നെഞ്ചിൽ എന്തോ വച്ച് കുത്തിയ ഒരു വേദനയോടെ ഞാൻ അവളെ നോക്കി.. എനിക്കൊരു മൈരും മനസ്സിലായില്ല.
ഭക്ഷണം കഴിക്കുമ്പോഴും ഞാൻ ശ്രദ്ധിച്ചു.. അവളെന്നെ ഒന്നു നോക്കുന്നത് പോലുമില്ല.. അമ്മ ഇതൊന്നും അറിയാതിരിക്കുവാനായി അമ്മയ്ക്കായി ഞാൻ വരുത്തിയ ഒരു പുഞ്ചിരി ഇടയ്ക്കിടെ സമ്മാനിച്ചു കൊണ്ടിരുന്നു.
കോത്തിൽ പുളിയനുറുമ്പ് കടിച്ചവനെപ്പോലെ ഞാൻ തേരാപ്പാര മുറിയിലൂടെ നടന്നു.
ചേച്ചിക്ക് എന്തുപറ്റി... എന്ന ചിന്ത മാത്രം.
ഭ്രാന്ത് പിടിച്ചതും നേരെ താഴേക്ക് വച്ചുപിടിച്ചു.. പൂമുഖത്ത് എത്തിയതും മുഖം കുനിച്ചുകൊണ്ട് നടന്നുവരുന്ന കുഞ്ഞിയെ കണ്ടതും എൻറെ നെറ്റി ചുളിഞ്ഞു.
അവളുടെ കണ്ണുകൾ ചെറുതായി നിറഞ്ഞ് ഒഴുകുന്നത് പോലെ.. എൻറെ ഞരമ്പുകൾ വലിഞ്ഞുമുറുകുന്നത് ഞാൻ അറിഞ്ഞു.
അവൾ വരാൻ കാക്കാതെ ഞാൻ മുറ്റത്തേക്ക് ചാടി ഇറങ്ങി.
എന്തുപറ്റി കുഞ്ഞാ....... വേഗത്തിൽ അവൾക്ക് അടുത്തേക്ക് ചെന്നുകൊണ്ട് മുഖം പിടിച്ചുയർത്തി ഞാൻ ചോദിച്ചു.
നിറഞ്ഞൊഴുകുന്ന കണ്ണുകളും.. വിതുമ്പുന്ന ചുണ്ടുകളും.. അവളുടെ കുഞ്ഞു മുഖം ആകെ ചുവന്നിരിക്കുന്നു.. എനിക്ക് സഹിക്കാൻ പറ്റിയില്ല.
കണ്ണേട്ടാ...... പൊട്ടിക്കരഞ്ഞുകൊണ്ട് അവൾ എന്നെ ചുറ്റിപ്പിടിച്ചു.
തുടരും...
💬 Comments
View all comments