0%

Chapter Title : എൻറെ പ്രണയമേ 9 [ചുരുൾ]

Author : Kambikathakal Read All Parts 4.1K

അടുത്ത കഷണം ദോശ മുറിച്ച് എൻറെ ചുണ്ടിൽ മുട്ടിച്ചു.. അമ്മ ഒരു ചെറുചിരിയോടെ ദോശ ചുട്ടുകൊണ്ട് ഞങ്ങളെ നോക്കി.. ഞാൻ വാ തുറന്ന നിമിഷം എന്തോ ഒന്ന് അത് കടിച്ചെടുത്തു.. ഇനി ഞാൻ ചത്താലും വാ തുറക്കില്ല എന്ന് തീരുമാനിച്ചുകൊണ്ട് മുഖം പൊന്തിച്ചു നോക്കിയപ്പോൾ ചവച്ചുകൊണ്ട് എന്നെ നോക്കി ഇളിക്കുന്ന അല്ലി.

ഞാൻ ചേച്ചിയെയും അനിയത്തിയേയും മാറിമാറി നോക്കി.. രണ്ടുപേരും എന്നെ നോക്കി കുലുങ്ങി തൊലിക്കുകയാണ്.. ഞാൻ ദയനീയമായി അമ്മയെ നോക്കി.. അവിടെ അതിലും വലിയ ചിരി.. വന്ന് വന്ന് എനിക്ക് പുല്ല് വിലയല്ലോടാ നീയൊക്കെ തരുന്നത് എന്ന് ചോദിക്കാൻ എൻറെ നാവു തരിച്ച നിമിഷം എൻറെ ഫോൺ വൈബ്രേറ്റ് ചെയ്തു.

സ്ക്രീനിൽ അപ്പുവിന്റെ പേര് കണ്ടതും തെറി പറയാൻ ഒരാളെ കിട്ടിയ ആശ്വാസത്തോടെ അതിലേറെ ആവേശത്തോടെ ഞാൻ ഫോണിൽ കുത്തി വലിച്ചു.

എന്താടാ മൈരേ രാവിലെ തന്നെ.. നിൻറെ തന്ത പെറ്റോ....... എൻറെ രോഷ പ്രകടനം കേട്ടതും മൂവരുടേയും ചിരി റ്റ ഉച്ചത്തിൽ ആയി.

എന്നാൽ അവിടെ നിന്നും അവൻ പറഞ്ഞ വാക്കുകൾ കേട്ട് ഞാൻ ചാടി എഴുന്നേറ്റു.

വലിഞ്ഞു മുറുകുന്ന എൻറെ മുഖം കണ്ടിട്ട് ആവാം.. ബാറ്ററി ചത്ത ക്ളോക്കിന്റെ സൂചി പോലെ മൂന്നിന്റെയും ചിരിനിന്നു.

ഞാൻ അടുക്കളയിൽ നിന്നും വേഗത്തിൽ ഹാളിലേക്ക് ഓടി.

കണ്ണാ എന്താടാ...... ചേച്ചി ഉറക്കെ കൂവി വിളിച്ചുകൊണ്ട് എൻറെ പുറകെയും ബാക്കി രണ്ടു പേരും സ്വാഭാവികമായിട്ടും പിന്നാലെ തന്നെ ഉണ്ടായിരുന്നു.

മുറ്റത്തേക്ക് ചാടി ഇറങ്ങിയ ഞാൻ ഒരു നിമിഷം ഒന്നു നിന്നു... കറുത്ത അംബാസിഡർ കാർ.. തലയുയർത്തി പോർച്ചുഗൽ

💬 Comments

View all comments