Chapter Title : എൻറെ പ്രണയമേ 9 [ചുരുൾ]
അവൻ പറയുമ്പോൾ ഞാൻ അവനെ ഒന്ന് സൂക്ഷിച്ചു നോക്കിയതും അവൻ എന്നെ നോക്കി ഒരു വളിച്ച ഇളി ഇളിച്ചു.
പിന്നെ നീ വന്നു.. ആദ്യം ഒന്നും എന്നോട് മിണ്ടില്ലായിരുന്നെടാ.. പിന്നെ മൈരേ എന്തെങ്കിലും വരട്ടെ എന്ന് കരുതി ഞാൻ എൻറെ ഉള്ളിലുള്ളത് അങ്ങ് തുറന്നുപറഞ്ഞു.. അപ്പോ അല്ലേ ഞാൻ വീണ്ടും ഞെട്ടിയത്.. ഇവൾക്ക് അറിയാമായിരുന്നെന്ന്........ അപ്പു എന്നെ നോക്കി ആവേശത്തോടെ പറഞ്ഞു നിർത്തിയതും ഞാൻ ചേച്ചിയെ നോക്കി.. ചേച്ചി ബാക്കി പറഞ്ഞു.
അത് പിന്നെ.. നോട്ടം പെരുമാറ്റം ഒക്കെ കാണുമ്പോൾ അറിയാലോ.. വല്ലാത്തൊരു നോട്ടം അങ്ങട് നോക്കുക...... പറഞ്ഞതും നാണം കൊണ്ട് ചേച്ചി മുഖം കുനിച്ചു കളഞ്ഞു.. ഞാൻ രണ്ടുപേരെയും മാറിമാറി നോക്കി.
കണ്ണാ.. അച്ഛൻറെ സ്ഥാനത്ത് നിന്ന് നീ ഇതങ്ങട് നടത്തി തരിക...... നമ്പൂരി ശൈലിയിൽ അപ്പു ഒന്ന് ഇളകി ഇരുന്നു കൊണ്ട് എന്നെ നോക്കി മൊഴിഞ്ഞു.
അതിന് നിൻറെ അച്ഛൻ ഭിത്തിയിൽ കയറിയിട്ടില്ലല്ലോ....... ഞാൻ അവനെ നോക്കി ചോദിച്ചു.
പ്ഫ......... അതിന് ഒരു ആട്ട് ആയിരുന്നു അളിയന്റെ മറുപടി.. ഞാൻ കുലുക്കമില്ലാതെ ഇരുന്നു ആസനത്തിൽ സ്പേസ് സ്റ്റേഷനുമായി നടക്കുന്നവന് ഇതൊക്കെ എന്ത്.
ഇവളെ എനിക്ക് കൈപിടിച്ച് തരണം എന്നാടാ തെണ്ടി പറഞ്ഞത്...... അത് അവൻ പറയുമ്പോൾ കല്യാണി ചേച്ചി വല്ലാത്തൊരു പ്രതീക്ഷയോടെ ആ കണ്ണുകൾ എനിക്ക് നേരെ നീട്ടി.
നിനക്ക് കൈപിടിച്ച് തരുന്നത് ആലോചിക്കുമ്പോൾ ആണ്.. എന്തായാലും ചെയ്തു കളയാം...... രണ്ടാമത്തെ വാചകം പറയുമ്പോൾ ഞാനൊന്നു നിറഞ്ഞു ചിരിച്ചു.. അത് അവരിലേക്കും പടർന്നു.
🌹🌹🌹🌹
ചില രാത്രികളിൽ കല്യാണി ചേച്ചിക്ക് കൂട്ടുകെടക്കാൻ ഇവൻ പണ്ടുതൊട്ടേ
💬 Comments
View all comments