0%

Chapter Title : എൻറെ പ്രണയമേ 9 [ചുരുൾ]

Author : Kambikathakal Read All Parts 4.1K

അല്ലേ...... മുന്നിലെ ഫയലിലേക്ക് നോക്കിക്കൊണ്ട് ഭംഗിയായി വെട്ടി നിർത്തിയ കട്ടി മീശയും.. അല്പം ചുവപ്പു പടർന്ന കണ്ണുകളും.. ഒത്ത ശരീരവും ഉള്ള ഡിവൈഎസ്പി എൻറെ അരികിൽ കസേരയിൽ ഇരുന്നുകൊണ്ട് ചോദിച്ചു.
എൻറെ ഫോട്ടോ അടക്കമുള്ള ഫയലും കയ്യിൽ പിടിച്ച് ഇരുന്നിട്ട് പേര് ചോദിക്കുന്നവൻ പൊട്ടനാണോ എന്ന് എനിക്ക് സംശയം തോന്നിയെങ്കിലും വെറുതെ എന്തിനാ എന്നു കരുതി ഞാൻ തലയാട്ടി കൊടുത്തു.

ശ്രീധരൻ മേനോൻ അമ്മാവൻ ആണല്ലേ...... അമ്മയുടെ ഏറ്റവും മൂത്ത ആങ്ങളയെ പറ്റിയാണ് ചോദിക്കുന്നത്.. പുള്ളി ചെറിയൊരു രാഷ്ട്രീയക്കാരൻ ആണ്.

അപ്പോ കാശിനാഥൻ.. വീടുകയറി ആക്രമിക്കാൻ വന്നവരെ സ്വയരക്ഷയ്ക്ക് വേണ്ടി തിരികെ ആക്രമിക്കുകയും.. തോക്ക് കൊണ്ട് ഒരാളെ വെടിവെച്ചു കൊല്ലേണ്ടിവന്നു എന്ന രീതിയിലാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്....... പറഞ്ഞുകൊണ്ട് അയാൾ എന്നെ ഒന്ന് തുറിച്ചു നോക്കി.. ഇവൻറെ നോട്ടം കണ്ടാൽ തോന്നും ഇവന്റെ തന്തയെയാണ് വെടിവെച്ചു കൊന്നതെന്ന്.. എനിക്ക് ഇവനെ മൊത്തത്തിൽ ഒരു ഇഷ്ടക്കേട് തോന്നുന്നുണ്ട്.

ഇനിയെന്താ പ്രൊസീജിയർ...... കാര്യം ഇനിയെന്ത് എന്നൊക്കെ മുൻകൂട്ടി ഞാൻ അറിഞ്ഞു വച്ചെങ്കിലും വെറുതെ എന്തെങ്കിലും ചോദിക്കണ്ടേ എന്ന് കരുതി അങ്ങ് ചോദിച്ചു.

തോക്കിന് ലൈസൻസ് ഉള്ളതുകൊണ്ട് തന്നെ ആ വഴിക്ക് വേറെ പ്രശ്നങ്ങൾ ഒന്നുമില്ല... കോടതിയിൽ വരേണ്ടിവരും....... പറഞ്ഞുകൊണ്ട് ഫയൽ മടക്കി അയാൾ എഴുന്നേറ്റു.
ഡിവൈഎസ്പി റാങ്കിൽ കുറവുള്ള ഒരു പോലീസുകാരനോട് സംസാരിക്കുന്നത് എനിക്കിഷ്ടമല്ലാത്തത് കൊണ്ട് മാത്രം ഇവൻറെ മറ്റേടത്തെ തുറിച്ചുനോട്ടം ഞാൻ അങ്ങ് കണ്ടില്ലെന്നു നടിച്ചു.

ഒന്നുകൂടി എന്നെ തുറിച്ചു നോക്കിയിട്ട് അരികിൽ നിൽക്കുന്ന അമ്മയെയും കുഞ്ഞിയെയും അല്ലിയെയും ആകെയുള്ള ഉഴിഞ്ഞുനോക്കി അയൽ വെളിയിലേക്ക് പോയി...

💬 Comments

View all comments