Chapter Title : എന്റെ രാജ്യവും റാണിമാരും 2 [Leo]
പ്രസാദിച്ചു.
“”യത്ര ഒക്കെ സുഗമായിരുന്നോ മോനെ?” എന്റെ അടുക്കലേക്ക് വന്നു ബാഗ് വേടിച്ചിട്ട് ചോദിച്ചു.”
“എന്നെ കണ്ടപ്പോ എങ്ങനെ മനസ്സിലായി?”
“അന്ന് മോന്റെ അമ്മയുടെ അടക്കത്തിന് സാം അച്ചായൻ വന്നപ്പോ ഞാനാണ് ഓടിച്ചിരുന്നത് വണ്ടി. മോനെ അന്ന് ഞാൻ കണ്ടിരുന്നു. മോൻ കണ്ടട്ടുണ്ടാവില്ല”
“ഞാൻ ഒന്ന് പുഞ്ചിരിച്ചു”
“പിന്നെ മുന്നേ കണ്ടിട്ടില്ലെങ്കിലും എനിക്ക് മനസ്സിലാവും, സാം അച്ചായന്റെ ചെറുപ്പത്തിലേ മുഖം അങ്ങനെ എടുത്തു വച്ചിട്ടുണ്ട്.”
“അച്ഛനെ ചെറുപ്പം തോട്ടറിയാവോ?”
“പിന്നിലാണ്ട് ഞങ്ങൾ അയൽവാസികൾ ആയിരുന്നു ചെറുപ്പത്തിൽ.”
“എന്താ ചേട്ടന്റെ പേര്?”
“പൗലോസ്”
പൗലോസേട്ടൻ എന്നേം വിളിച്ചോണ്ട് നേരെ കാറിന്റെ അടുക്കലേക്കു ചെന്ന്. അന്ന് അച്ഛൻ കേറുന്ന കണ്ട അതേ S-class ബെൻസ് ആയിരുന്നു അത്.
20 മിനിറ്റു ഡ്രൈവ് ഇണ്ടാർന്നുള്ളു വീട്ടിലേക്കു. കാർ കോംപൗണ്ടിന് പുറത്തു നിർത്തി ഗേറ്റ് തുറക്കാൻ ആയി പൗലോസേട്ടൻ ഹോൺ അടിച്ചു.
സെക്യൂരിറ്റി വന്നു ഗേറ്റ് തുറക്കുന്ന സമയത്തു ഹെഡ്‌ലൈറ്റിന്റെ പ്രകാശം അടിച്ചാണ് ഞാൻ ഗേറ്റിൽ എഴുതിയ വീട്ടു പേര് ഞാൻ വായിച്ചത്.
നന്ദനം
എനിക്ക് നെഞ്ചിൽ പെട്ടന്ന് ഒരു സങ്കടം വന്നു കേറി. എന്റെ മുഖഭാവം ശ്രെധിച്ച പോലെ പൗലോസേട്ടൻ പറഞ്ഞു.
“ഈ ബംഗ്ലാവ് ഉണ്ടാക്കിയിട്ട് ഏഴെട്ടു കൊല്ലമേ ആയിട്ടുള്ളു. അന്നേ അച്ചായൻ പറയും മോന് വേണ്ടിയിട്ടാണ് ഇതൊക്കെ എന്ന്. അതാ മോന്റെ പേര് വീടിനും ഇട്ടതു.”
ഇതുവരെ വേണ്ട എന്നുതോന്നിയ ആ സ്നേഹം ഇപ്പോൾ എനിക്ക് നഷ്ടപ്പെട്ടതിൽ എനിക്ക് വല്ലാത്ത ദുഃഖം തോന്നി. പരിചയം ഇല്ലാത്ത ഒരു തരം വൈകാരിക നിമിഷത്തിലായിരുന്നു ഞാൻ.
കോംപൗണ്ടിന് ഉള്ളിലേക്കു ഡ്രൈവ് ചെയ്തു കേറിയതും ഞാൻ ഒരു 40 കാർ എങ്കിലും കോമ്പൗണ്ടിൽ അങ്ങുമിങ്ങും ആയി പാർക്ക് ചെയ്തിരുന്നു. അതോടൊപ്പം ഹോം മിനിസ്റ്ററുടെ കാറും. അതിന്റെ കൂടെ പോലീസ് പൈലറ്റ് വെഹിക്കിൾ കൂടി ഉണ്ടായത് കൊണ്ട് മുന്നോട്ട് പോവാൻ പറ്റുന്നുണ്ടാർന്നില്ല…
മന്ത്രിയുടെ തന്ത തുമ്മാൻ പാകത്തിന് പൗലോസേട്ടൻ എന്തോ ശബ്ദം അടക്കി പറഞ്ഞു. എന്നിട് എന്നെ നോക്കി ചിരിച്ചോണ്ട് പറഞ്ഞു.
“നന്ദു മോൻ ഇവടെ ഇറങ്ങിക്കോ. ഞാൻ പെട്ടിയും ആയിട്ട് പുറകെ വരാം.”
ഇത്രേം ആളുകൾ
💬 Comments
View all comments