Chapter Title : എന്റെ രാജ്യവും റാണിമാരും 2 [Leo]
ഓരോരുത്തരായി ഉള്ളിലേക്ക് വന്നുതുടങ്ങി. സാറ ഉള്ളിലേക്ക് കയറിനിന്നു തിളങ്ങുന്ന കണ്ണുകൾ കൊണ്ട് എന്നെ ഇടയ്ക്കിടയ്ക്ക് നോക്കുന്നുണ്ട്. ലിസിയും ഭർത്താവും വന്നു, പിന്നെ എനിക്കറിയാത്ത ഒരുപാട് പേർ ഹാളിൽ എത്തി. ആരും പക്ഷെ എന്നോട് സംസാരിച്ചില്ല.
പുറത്തു നിന്ന് ഹോം മിനിസ്റ്റർ വന്നപ്പോൾ എന്റെ അടുത്ത് വന്നു. ഞാൻ എണിറ്റു നിന്നു. കുറച്ചു കാലമായി കേരള രാഷ്ട്രീയം ഒന്നും പിന്തുടരാത്തത് കൊണ്ട് എനിക്ക് ആളെ പരിചയം ഇല്ല. വേഷവും പുറത്തുള്ള കാറും വച്ച് ഊഹിച്ചതാണ്.
“”മോന് എന്നെ അറിയായിരിക്കുമല്ലോ”
“സോറി ഞാൻ കുറച്ചായിട്ട് രാഷ്ട്രീയം ഒന്നും ശ്രെദ്ധിക്കാറില്ല.”
മന്ത്രിയുടെ മുഖം ചെറുതായൊന്നു വാടി.
“അതെങ്ങനാ ഇത്രേം ലുക്കുള്ള ഒരു ചെക്കനെ ചുറ്റും പെണ്ണുങ്ങൾ വളഞ്ഞു നിക്കുവായിരിക്കും, വേറെ ഒന്നും ശ്രെദ്ധിക്കാൻ നേരം കാണില്ല.” നിരാശയിൽ നിന്ന് ശ്രദ്ധ തിരിക്കാൻ എന്നോണം മന്ത്രി ഹാസ്യം ചൊരിഞ്ഞു.
ചളിയാണെങ്കിലും പക്ഷെ സാധനം ഏറ്റു, അവിടെ അസ്വസ്ഥമായി നിലനിന്ന നിശബ്ദത പെട്ടന്ന് എല്ലാരുടെയും ചിരിയിൽ അലിഞ്ഞു പൊയി. ഞാൻ ചെറിയ ഒരു ചമ്മലോടെ എല്ലാരേയും നോക്കി. ലിസിയുടെ മുഖത്തു ചെറിയ ഒരു പുച്ഛ ചിരിയുണ്ട്. സാറക്ക് ഇതൊരു കോമഡി ആയിട്ടേ തോന്നിയിട്ടില്ല. ഒരു ചെറിയ ദേഷ്യത്തോടെ അവൾ താഴേക്ക് നോക്കി നിൽപ്പാണ്.
“ഹഹ ഞാൻ കെ. സി മാത്യു ആഭ്യന്തര മന്ത്രി ആണ്” മന്ത്രി പറഞ്ഞു. ഞാൻ കൈ കൂപ്പി ബഹുമാനം കാണിച്ചു.
“ അയ്യോ അതിന്റെ ആവശ്യം ഒന്നും ഇല്ല” മന്ത്രി വേഗം എന്റെ കൈ രണ്ടും പിടിച്ചു താഴ്ത്തി.
“ഇച്ചായൻ നമ്മുടെ പാർട്ടിക്ക് വല്യ വിധത്തിൽ സംഭാവന ചെയ്യാറുണ്ട്, ഈ ഉള്ളവൻ വഴി, അതിനൊരു മുടക്ക് ഇനി മോനായിട്ട് വരുത്താതിരിക്കാൻ കൂടിയ ഞാൻ ഇങ്ങോട്ട് മോനെ കാണാൻ ഓടി വന്നേ.”
മന്ത്രി അത് പറഞ്ഞപ്പോൾ ആണ് കാര്യങ്ങളുടെ ഒരു കിടപ്പു വശം ഒന്ന് മനസ്സിലായത്. പെട്ടന്ന് തന്നെ മനസ്സിലെ ശക്തി വീണ്ടും ചോർന്നു പോയി. എവിടെ എന്റെ രാക്ഷസി, എന്റെ കണ്ണുകൾ ലിസിയെ വീണ്ടും തപ്പി. അവളുടെ മുഖത്തു ഇപ്പോഴും പുച്ഛ ഭാവം നിഴലിച്ചു കിടക്കുന്നു. ആട്ടിൻകുട്ടിയെ നോക്കി വെള്ളമിറക്കുന്ന ചെന്നായയെ
💬 Comments
View all comments