Chapter Title : എന്റെ രാജ്യവും റാണിമാരും 2 [Leo]
ഒരു തരം വൈകാരിക നിമിഷത്തിലായിരുന്നു ഞാൻ.
കോംപൗണ്ടിന് ഉള്ളിലേക്കു ഡ്രൈവ് ചെയ്തു കേറിയതും ഞാൻ ഒരു 40 കാർ എങ്കിലും കോമ്പൗണ്ടിൽ അങ്ങുമിങ്ങും ആയി പാർക്ക് ചെയ്തിരുന്നു. അതോടൊപ്പം ഹോം മിനിസ്റ്ററുടെ കാറും. അതിന്റെ കൂടെ പോലീസ് പൈലറ്റ് വെഹിക്കിൾ കൂടി ഉണ്ടായത് കൊണ്ട് മുന്നോട്ട് പോവാൻ പറ്റുന്നുണ്ടാർന്നില്ല…
മന്ത്രിയുടെ തന്ത തുമ്മാൻ പാകത്തിന് പൗലോസേട്ടൻ എന്തോ ശബ്ദം അടക്കി പറഞ്ഞു. എന്നിട് എന്നെ നോക്കി ചിരിച്ചോണ്ട് പറഞ്ഞു.
“നന്ദു മോൻ ഇവടെ ഇറങ്ങിക്കോ. ഞാൻ പെട്ടിയും ആയിട്ട് പുറകെ വരാം.”
ഇത്രേം ആളുകൾ ഇവടെ വന്നത് എന്തിനാണെന്ന് എനിക്ക് മനസിലായിത്തുടങ്ങി. എന്താണ് ഇവിടെ സംഭവിക്കുന്നത് എന്ന് എനിക്ക് പൂർണമായി മനസ്സിലായില്ല. പക്ഷെ എന്തും നേരിടാൻ മനസ്സ് ശക്തമാക്കി വക്കാൻ ഞാൻ നോക്കി. പക്ഷെ ഗേറ്റിൽ പേര് കണ്ടപ്പോ തന്നെ എന്റെ മനസ്സ് വല്ലാണ്ട് ഉലഞ്ഞിരുന്നു. ആ അവസ്ഥ മാറ്റാൻ എന്താ വഴി എന്ന് മനസ്സിൽ ആലോചിച്ചു കൊണ്ടിരുന്നു. ഒരു 100 മീറ്ററിന്റെ അടുത്തു നടന്നാൽ ആണ് ബംഗ്ലാവിന്റെ ഉമ്മറത്തു എത്തുള്ളു.
എന്റെ മനസ്സ് ഓരരോ ചിന്തകളാൽ ചഞ്ചലമായിരുന്നു. എന്റെ ബാക്ക്പാക്കും ആയി ഞാൻ പുറത്തു ഇറങ്ങി നടന്നു. പൗലോസേട്ടൻ പെട്ടിയെടുക്കാൻ വേണ്ടി വണ്ടിയുടെ പിന്നിലേക്കു പോയി. ഞാൻ വളരെ പതുക്കെയാണ് നടന്നത്. എന്താണ് ആ ബംഗ്ലാവിൽ എനിക്ക് വേണ്ടി കാത്തിരിക്കുന്നത് എന്ന് അറിയാത്തതിന്റെ ഒരു സങ്കോചം മനസ്സിൽ നിറഞ്ഞിരുന്നു. അപ്പൻ പണക്കാരൻ ആണെന്ന് അറിയാമായിരുന്നു പക്ഷെ ഞാൻ ഒക്കെ വിചാരിച്ചതിന്റെ എത്രയോ ആയിരം മടങ്ങു മുകളിൽ ആയിരുന്നു അപ്പൻ. കോമ്പൗണ്ടിൽ അവിടവിടെ ആയി ആൾകാർ നിന്ന്
💬 Comments
View all comments