0%

Chapter Title : എന്റെ രാജ്യവും റാണിമാരും 2 [Leo]

Author : Kambikathakal Read All Parts 857

പാകത്തിന് വലിപ്പം ഉള്ള വലിയ സോഫയിൽ ഒറ്റക്ക് ഇരുന്നു. വളരെ വലിയ ഹാൾ ആണ്. സിനിമകളിൽ ഒക്കെ പണക്കാരുടെ കൊട്ടാരം പോലെ ഉള്ള വീടുകൾ കാണുമ്പോൾ തോന്നാറുണ്ട് ഇതൊക്കെ ആർക്കെങ്കിലും ശരിക്ക് ഉണ്ടാവുമോ എന്ന്. ഇവിടെ അതിനേക്കാൾ ഒരുപടി മേലെയുണ്ടാക്കി വചിട്ടുണ്ട്. വലിയ പരവതാനിയും മുകളിൽ തൂക്കിയിട്ടിരിക്കുന്ന ‘‘chandelier’ മുകളിലത്തെ നിലയിലേക്ക് പോകാനുള്ള വമ്പൻ കോണിപ്പടി. ഇല്ലെങ്കിൽ തന്നെ ലിഫ്റ്റും ഉണ്ട്. എല്ലാം ഒന്നിനൊന്നു മെച്ചം.

എന്നെ കാണാൻ ഇപ്പോൾ ഓരോരുത്തരായി ഉള്ളിലേക്ക് വന്നുതുടങ്ങി. സാറ ഉള്ളിലേക്ക് കയറിനിന്നു തിളങ്ങുന്ന കണ്ണുകൾ കൊണ്ട് എന്നെ ഇടയ്ക്കിടയ്ക്ക് നോക്കുന്നുണ്ട്. ലിസിയും ഭർത്താവും വന്നു, പിന്നെ എനിക്കറിയാത്ത ഒരുപാട് പേർ ഹാളിൽ എത്തി. ആരും പക്ഷെ എന്നോട് സംസാരിച്ചില്ല.

പുറത്തു നിന്ന് ഹോം മിനിസ്റ്റർ വന്നപ്പോൾ എന്റെ അടുത്ത് വന്നു. ഞാൻ എണിറ്റു നിന്നു. കുറച്ചു കാലമായി കേരള രാഷ്ട്രീയം ഒന്നും പിന്തുടരാത്തത് കൊണ്ട് എനിക്ക് ആളെ പരിചയം ഇല്ല. വേഷവും പുറത്തുള്ള കാറും വച്ച് ഊഹിച്ചതാണ്.

“”മോന്  എന്നെ അറിയായിരിക്കുമല്ലോ”

“സോറി ഞാൻ കുറച്ചായിട്ട് രാഷ്ട്രീയം ഒന്നും ശ്രെദ്ധിക്കാറില്ല.”

മന്ത്രിയുടെ മുഖം ചെറുതായൊന്നു വാടി.

“അതെങ്ങനാ ഇത്രേം ലുക്കുള്ള ഒരു ചെക്കനെ ചുറ്റും പെണ്ണുങ്ങൾ വളഞ്ഞു നിക്കുവായിരിക്കും, വേറെ ഒന്നും ശ്രെദ്ധിക്കാൻ നേരം കാണില്ല.”  നിരാശയിൽ നിന്ന് ശ്രദ്ധ തിരിക്കാൻ എന്നോണം മന്ത്രി ഹാസ്യം ചൊരിഞ്ഞു.

ചളിയാണെങ്കിലും പക്ഷെ സാധനം ഏറ്റു, അവിടെ അസ്വസ്ഥമായി നിലനിന്ന നിശബ്ദത പെട്ടന്ന് എല്ലാരുടെയും ചിരിയിൽ അലിഞ്ഞു പൊയി. ഞാൻ ചെറിയ ഒരു ചമ്മലോടെ എല്ലാരേയും നോക്കി. ലിസിയുടെ മുഖത്തു ചെറിയ ഒരു

💬 Comments

View all comments