Chapter Title : എന്റെ സായി അമ്മായി 9 [Sami Ali]
ഞാൻ വിളിച്ചില്ലേ ഫോൺ എടുത്തില്ല..ആഹ്ഹ് ഞാൻ ഒന്നും കഴിച്ചില്ല പറഞ്ഞില്ലേ നേരത്തെ വരണം എന്ന്... എന്തിനാ ഇങ്ങനെ കരയുന്നത് ഞാൻ ജോലിക്ക് പോയതല്ലേ... കഴിഞ്ഞ മൂന്ന് ദിവസം അവധിയായതുകൊണ്ട് കുറെ ജോലിയുണ്ടായിരുന്നു അതുകൊണ്ടാണ് ലേറ്റ് ആയത്... വാ നമുക്ക് ഭക്ഷണം കഴിക്കാം.. എനിക്കൊന്നും വേണ്ട സമി കഴിച്ചു കിടക്കാൻ വാ...
എന്നുപറഞ്ഞ് അവൾ ബെഡ്റൂമിലേക്ക് പോയി കമിഴ്ന്നു കിടന്നു... അങ്ങനെ പറഞ്ഞാൽ പറ്റില്ല വാ നമുക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാം.. കുറെ നിർബന്ധത്തിനു ശേഷം അവൾ ഡൈനിങ് ടേബിൾ അടുത്ത് വന്നിരുന്നു അധികം സംസാരിക്കുന്നൊന്നുമില്ല ആകെ പിണക്കത്തിലാണെന്ന് എനിക്കും തോന്നി... എന്റെ നിർബന്ധത്തിൽ ഞാൻ കുറച്ച് ഭക്ഷണം വാരി കൊടുത്തു... കുറച്ച് എന്തൊക്കെയോ കഴിച്ചു പാവം ആകെ വിഷമത്തിലാണ്..
എനിക്കും വളരെ സങ്കടമായി... നാളെ എന്റെ കൂടെ നിന്ന് കൂടെ മൊത്തം... പൊന്നുമോളെ ഓഫീസിൽ നിന്നും അവർ വിളിച്ചുകൊണ്ടിരിക്കും കുറേ ജോലിയുണ്ട് നാളെയും രാവിലെ പോകണം... ഇവിടെ ഇങ്ങനെ ഒറ്റയ്ക്ക് എനിക്കിരിക്കാൻ വയ്യ ഇക്ക ... ഇതിനാണോ? ഇക്ക ഇവിടെ എന്നെ കൊണ്ടുവന്നത്... ഒരു മൂന്നു ദിവസമെങ്കിലും മൊത്തം എന്റെ കൂടെ ചെലവഴിച്ചു കൂടെ..
എനിക്ക് സമിയെ കാണാതെ പറ്റില്ല...7 മാസത്തിനു ശേഷം ഇപ്പോൾ ഏതാനും മണിക്കൂറുകൾ മാത്രമേ എന്റെ കൂടെ ഉണ്ടായിട്ടുള്ളൂ... കരഞ്ഞു കലങ്ങിയ കണ്ണുമായി അവൾ എന്റെ മാറിലേക്ക് വീണു... സായി ഇതു നമ്മുടെ നാട് അല്ല ജോലി സ്ഥലവും വേറെയാണ് അവർ പറയുന്നതുപോലെ നമ്മൾ വർക്ക് ചെയ്യണം...
അതൊക്കെ എനിക്കറിയാം ഇക്കാ എങ്കിലും ഒരാഴ്ച എങ്കിലും അവരോട് ലീവ് തരാൻ പറ ...
💬 Comments
View all comments