0%

Chapter Title : എന്റെ ശരികൾ [മിച്ചു]

Author : Kambikathakal Read All Parts 480

അരവിന്ദന്റെ വീടുവരെ ഒന്ന് പൊയ്ക്കോട്ടേ പെട്ടെന്ന് വരാം. ദേ അച്ഛനോട് ചോദിച്ചിട്ട് എങ്ങോട്ടാണ് എന്ന് വച്ചാൽ പൊക്കോ. അമ്മ ഒന്ന് പറ അമ്മാ..... ആദ്യം നീ കാപ്പി കുടിക്ക്. അമ്മ കഴിക്കാൻ ഉള്ളതൊക്കെ എടുത്തു മേശപ്പുറത്തു വച്ചു. കഴിച്ചു തുടങ്ങിയപ്പോൾ അച്ഛൻ അമ്പലത്തിൽ നിന്നും വന്നു. ഇവൻ ഇതെങ്ങോട്ടാ രാവിലെ കുളിച്ചു കുറിയും തൊട്ട്??ദേ അവൻ അവന്റെ കൂടെ പഠിക്കുന്ന കുട്ടിയുടെ വീടുവരെ ഒന്ന് പോകുവാ.പോകുന്നതൊക്കെ കൊള്ളാം ഇരുട്ടുന്നതിനു മുന്നേ വീട്ടിൽ കയറിക്കോണം കേട്ടല്ലോ..... അച്ഛന്റെ ഉത്തരവ് വന്നു.

ഓഹ് ഒരു പൂ ആഗ്രഹിച്ച എനിക്ക് ഒരു പൂക്കാലം കിട്ടിയ ഫീൽ ആയിരുന്നു.കാരണം അച്ഛന്റെ സ്വഭാവം അനുസരിച്ചു ഒരു മണിക്കൂറിനുള്ളിൽ തിരിച്ചെത്തിക്കോളണം എന്ന കല്പന വരും എന്നാണ് പ്രതീഷിച്ചത്.ഞാൻ കാപ്പിയും കുടിച്ചു സൈക്കിളും എടുത്തു നേരെ അരവിന്ദന്റെ വീട്ടിലേക്കു വിട്ടു. പോകുന്ന വഴി സ്മിത മാമി വിളിച്ചിട്ടുപോലും നിന്നില്ല. നിന്നാൽ പത്താം ക്ലാസ്സിലാണ് പഠിക്കുന്നതെന്നും പറഞ്ഞു ബുക്കും എടുത്തു പഠിക്കാൻ ചെല്ലാൻ പറയും. ഞാൻ വാണം വിട്ടപോലെ സൈക്കിൾ പായിച്ചു അവസാനം അരവിന്ദന്റെ വീടെത്തി. ഒരു രണ്ടു നില വീട്. പോർച്ചിൽ ഒരു മാരുതി കാർ കിടപ്പുണ്ട്. പണ്ടത്തെ കാലത്തെ പ്രൗഡിയുടെ അവസാന വാക്ക് മാരുതി 800, പിന്നെ സുസുകി സാമൂറായി ബൈക്ക്. അന്നത്തെ യുവാക്കൾ സ്വപ്നം കണ്ടിരുന്ന ബൈക്ക്.

ഇന്ന് കാലം എത്രയോ മാറി പോയിരിക്കുന്നു അല്ലേ ?.ഞാൻ ഗേറ്റ് തുറന്നു വീട്ടിൽ കയറിയപ്പോൾ എന്നേക്കാൾ പൊക്കമുള്ള ഒരു ശുനകൻ എന്നെ കണ്ടിട്ടാകണം അലറി കൂവാൻ തുടങ്ങി. അതിന്റെ ശബ്ദം കേട്ടു ഞാൻ പേടിച്ചു പോയി.

💬 Comments

View all comments