0%

Chapter Title : എന്റെ ശരികൾ [മിച്ചു]

Author : Kambikathakal Read All Parts 481

ശുനകൻ കൂട്ടിൽ ആയതു കൊണ്ട് ധൈര്യം സംഭരിച്ചു ചെന്നു കാളിങ് ബെൽ അടിച്ചു.അല്പം കഴിഞ്ഞു അവൻ വന്നു കതകു തുറന്നു. ആ നീ എത്തിയോ??ടാ ആരും ഇല്ലല്ലോ അല്ലേ?? എന്തെ ഉണ്ടെങ്കിൽ നിന്നെ ആരെങ്കിലും പിടിച്ചു വീഴുങ്ങുമോ?? കേറിവാടാ ഇങ്ങോട്ട്. ഇവിടെ ആരും ഇല്ല.ഞാൻ അകത്തു കയറി ആ വീട് ഒന്ന് കണ്ണോടിച്ചു നോക്കി. തനി കൊട്ടാരം തന്നെ. എന്താ സെറ്റ്അപ്പ്. ടീവി, ഫ്രിഡ്ജ്, വാഷിംഗ്‌ മെഷീൻ, ഇല്ലാത്തതു ഒന്നുമില്ല, എയർകണ്ടിഷൻ. ഹോ ഭാഗ്യവാൻ.... എനിക്ക് അവനോടു അസൂയ തോന്നി.

നമുക്കാണെങ്കിൽ തന്തപടിയുടെ കൈയ്യിൽ കാശ് ഉണ്ടെങ്കിലും ദാരിദ്രനായി ജീവിക്കാനാണ് യോഗം. അവൻ കുടിക്കാനായി ഏതോ പൊടി കലക്കിയ വെള്ളം കൊണ്ട് തന്നു. നല്ല ടേസ്റ്റ്. പിന്നെ അവൻ എന്നെയും കൊണ്ട് അവന്റെ റൂമിലേക്ക്‌ പോയി. മുകളിലാണ് അവന്റെ റൂം. അതും എയർകണ്ടിഷൻ ചെയ്തത്. അവന്റെ ഒരു യോഗം.അളിയാ കയറി വാ അവൻ എന്നെ കയറ്റി റൂം അടച്ചു. അളിയാ വാ ഇരിക്ക്. ഞാൻ അവന്റെ കട്ടിലിൽ ഇരുന്നു. ഞാൻ അവന്റെ റൂം ഒന്ന് കണ്ണോടിച്ചു നോക്കി. സൂപ്പർ റൂം, ഒരു ചെറിയ ടീവി ടേബിളിൽ ഇരിക്കുന്നു വീസി ആറും ഉണ്ട്‌.അറ്റാച്ഡ് ബാത്രൂം അങ്ങിനെ എല്ലാ സെറ്റ്അപ്പും ഉണ്ട്‌ റൂമിൽ....

അവന്റെ യോഗം.അവൻ ഒരു കസേര വലിച്ചിട്ടു അലമാരക്ക് മുകളിൽ കയറി ഒരു പ്ലാസ്റ്റിക് കവർ എടുത്തു എനിക്ക് നേരെ നീട്ടി. അളിയാ ഇന്നാ നീ ചോദിച്ചത്. ഞാൻ വിറക്കുന്ന കൈകൾ കൊണ്ട് ആ കവർ വാങ്ങി തുറന്നു നോക്കി. കുറെ കമ്പി പുസ്തകങ്ങളും ഫോട്ടോകളും. ഞാൻ

💬 Comments

View all comments