Chapter Title : എന്റെ സുഹൃത്തിന്റെ ഭാര്യ എന്റെ കൂട്ടുകാരി [Ryan]
തീരുമാനം എടുക്കാൻ ആകുന്നില്ല. നിനക്ക് അവനെ നന്നായി അറിയാമല്ലോ. "
ഞാൻ കണ്ണീർ വരാതിരിക്കാൻ പാട് പെട്ട് കൊണ്ടിരിക്കുകയാണ്.
റിതു :"നീ ഓകെ പറഞ്ഞാൽ എനിക്കും ഒക്കെയാണ്. "
സാംസൺ നല്ല സുന്ദരൻ ആണ്. നല്ല ശരീരം നിറം. വീട്ടിൽ നല്ല പണം. സ്വന്തമായി കാർ, ഒറ്റമകൻ. അവൻ ജോലിക്ക് വരുന്നത് തന്നെ വെറുതെ സമയം കളയാനാണ്. ഞാനോ, സ്വന്തമായി വീട് പോലുമില്ല. എനിക്കോ സാംസന്റെ രോമത്തിന്റെ സൗന്ദര്യമില്ല. മാസാവസാനം കടം മേടിച്ചു വീട്ടു ചിലവ് നടത്തുന്നവൻ. കല്യാണം കഴിപ്പിച്ചു വിടാൻ ഒരു പെങ്ങൾ വീട്ടിൽ നിൽക്കുന്നു.
ഞാൻ ഒരു ദീർഘാനിശ്വാസം എടുത്തു.
ഞാൻ :"നിനക്ക് അവനെ ഇഷ്ടമാണോ.?
റിതു :"എനിക്ക് ഇഷ്ടക്കേടൊന്നും ഇല്ല. നല്ല ഗ്ലാമർ അല്ലേ. പക്ഷേ എനിക്കൊരു പേടി. അവന്റെ ഗ്ലാമറിന്റെ മുൻപിൽ ഞാൻ ചെറുതായി പോകുമോന്നു ഒരു പേടി."
ഞാൻ :"നീ ഒന്നും നോക്കണ്ട. ഇഷ്ടമാണെന്ന് പറഞ്ഞോ. നിന്റെ ലൈഫ് സെറ്റിൽ ആകും. "
അവൾ ആലോചനയിൽ ഇരുന്നു.
റിതു :"എന്നാൽ യെസ് പറയാല്ലേ..? ".
ഞാൻ :"നീ ധൈര്യമായിട്ട് പറ."
അവൾ എഴുന്നേറ്റ് സാംസന്റെ ക്യാബിനിലേക്ക് പോയി. ഞാൻ അവൾ പോയ ഗ്യാപ്പിൽ തൂവാല ഒക്കെ എടുത്ത് കണ്ണീർ തുടച്ചു ഫ്രഷ് ആയി. അവൾ സന്തോഷത്തോടെ ചാടി തുള്ളി തിരിച്ചു വന്നു. ഞാൻ എന്താ പറയാനുണ്ടെന്ന് പറഞ്ഞതെന്ന് ചോദിച്ചപ്പോൾ എന്തോ വർക്കിന്റെ കാര്യം കള്ളം പറഞ്ഞു ഞാൻ തടി തപ്പി.
പിന്നീട് ആ ഓഫിസിലെ ജീവിതം എനിക്ക് ദുസഹമായി ഇവരുടെ ഒരുമിച്ചുള്ള ശൃംഗാരവും കറക്കവും കാണണം. ഒരിക്കൽ വൈകുന്നേരം ഓഫിസിലെ
💬 Comments
View all comments