Chapter Title : എന്റെ സുൽത്താന 13 [Marin]
ഒരു നിമിഷം വല്ലാണ്ടായി. ഭൂമി പിളർന്നു താഴോട്ട് പോയെങ്കിൽ
എന്ന് കൊതിച്ച നിമിഷങ്ങൾ...
പെട്ടന്ന് ഞാൻ തിരിഞ്ഞ് ടവൽ എടുത്തു ഉടുത്തു. ശ്രേയ എന്നേ തന്നെ നോക്കി നിൽക്കുകയാണ്. അവൾക്ക് മുഖം കൊടുക്കാത്തെ ഞാൻ വേഗത്തിൽ ബെഡിൽ നിന്ന് ഡ്രസ്സ് എടുത്തു. ഒന്നും പറയാതെ ശ്രേയ എന്നെയും നോക്കി മാറി ഇരുന്നു. ഡ്രസ്സ് മാറി കഴിഞ്ഞു ഞാൻ ബെഡിൽ തന്നെ ഇരുന്നു. എനിക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. ഞാൻ മുഖം പൊത്തി കമിഴ്ന്നു കിടന്നു കരഞ്ഞു.
ചുവലിൽ ഒരു സ്പർശനം.
"ഡീ സാരല്യ.. എണീക്ക്.. ഹും..
ശ്രേയ എന്നേ താങ്ങി എണീപ്പിച്ചു.
"വാ.. മെസ്സിൽ പോവാം.. മുഖം കഴുകി വാ.. ഹും..
അവൾ സ്നേഹത്തോടെ എന്റെ ചുവലിൽ പിടിച്ചു. കുനിഞ്ഞു ഇരിക്കുന്ന എന്റെ കണ്ണുകൾ തുടച്ചു
"സാരല്യ.. പറഞ്ഞില്ലേ.. നീ വാ..
എന്നെ ബലമായി എണീപ്പിച്ച് ടവൽ കൊണ്ട് എന്റെ മുഖം നന്നായി തുടച്ചു. മുടി ഒതുക്കി കെട്ടി വെച്ചു.
"വാ.. എന്റെ കൈയിൽ പിടിച്ചു അവൾ പുറത്തേക്ക് നടന്നു.
അവൾ അതിനെ പറ്റി പിന്നെ ഒന്നും ചോദിച്ചില്ല.അവൾ അത് മറന്നപോലെ ആയിരുന്നു പെരുമാറ്റം. പക്ഷെ ഉച്ചക്ക് ശേഷം ഞങ്ങൾ ഗാർഡനിൽ തനിച്ചു ഇരിക്കുമ്പോൾ അവൾ മെല്ലെ ചോദിച്ചു.
"ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ.. കരയരുത്.. പ്ലീസ്..
"ഹും.. എന്താ..
കാര്യം ഏതാണ്ട് മനസിലായി എന്നാലും ഞാൻ അലസമായി ചോദിച്ചു.
"ചോദിക്കട്ടെ..
"ഹും.. ഞാൻ മൂളി.
"ഡീ.. നിനക്ക് എന്താ ഇങ്ങനെ.. ഞാൻ ആരോടും പറയില്ല. നമ്മുടെ ഫ്രണ്ട്ഷിപ്പ്, എനിക്ക് നിന്നോട് ഉള്ള ഇഷ്ടം ഒന്നും കുറയില്ല..
💬 Comments
View all comments