Chapter Title : എന്റെ സുൽത്താന 13 [Marin]
ചാവി ശ്വേത മിസ്സിന്റെ കയ്യിൽ ആണ്. ഞങ്ങൾ റെഡിയായി ഓരോന്ന് സംസാരിച്ചു കൊണ്ട് ബാൽകണിയിൽ ഇരിക്കുമ്പോ ആയിരുന്നു ശ്വേത മിസ്സ് വന്നത്.
"വാ എല്ലാവരും ബ്രേക്ക് ഫാസ്റ്റ് കഴിക്കാം..
ഞങ്ങൾ എണീറ്റ് പുറത്ത് വന്നു. എല്ലാവരും അപ്പോഴേക്കും റെഡിയായി കഴിഞ്ഞിരുന്നു.സമയം പത്തുമണി ആവുന്നു. ഇന്നലെ ശ്വേത മിസ്സ് പറഞ്ഞിരുന്നു എല്ലാവരും 10മണിക്ക് റെഡി ആവണമെന്ന്.ഞങ്ങൾ എല്ലാവരും താഴെ റെസ്റ്റോറന്റിൽ പോയി ബ്രേക്ക് ഫാസ്റ്റ് കഴിച്ചു തിരിച്ചു റൂമിൽ വന്നു.രണ്ട് പകൽ ഉണ്ട് മേടുപ്പാളയത് ഞങ്ങൾക്ക്. ചിലർ trekking താല്പര്യം കാണിച്ചെങ്കിലും മിസ്സ് സമ്മതിച്ചില്ല.അവസാനം ഉച്ചക്ക് ശേഷം വാട്ടർ പാർക്കിൽ പോവാൻ അനുവാദം കിട്ടി.പകൽ അധികം തണുപ്പ് ഇല്ലെങ്കിലും ഞങ്ങൾ പോയത് നവംബർ മാസം ആയിരുന്നു. രാത്രി നല്ല തണുപ്പ് ആണ്.ഉച്ചക്ക് ഭക്ഷണം കഴിഞ്ഞു 2.30 ആയപ്പോൾ ഞങ്ങൾ
പാർക്കിലേക്ക് പോയി. എല്ലാവരും വെള്ളത്തിൽ ഇറങ്ങാൻ വേണ്ട ഹാഫ് പാന്റും ടീ ഷർട്ടും ഡ്രസ്സിങ് റൂമിൽ പോയി ധരിച്ചു വന്നു.
നീന്തൽ അറിയാത്ത എനിക്ക് വെള്ളത്തിൽ ഇറങ്ങാൻ തന്നെ ഭയം ആയിരുന്നു. അത് കൊണ്ട് തന്നെ ഞാൻ ധരിച്ചില്ല മാറി നിന്നു.
"നീ ഇറങ്ങുന്നില്ലേ..വെള്ളത്തിൽ..
ശ്രേയ ചോദിച്ചു.
"അയ്യോ എനിക്ക് പേടിയാ..
ഞാൻ ഒഴിഞ്ഞു മാറി.
"ഡി.. പൊട്ടി.. ആഴം ഒന്നും ഇല്ല അതിനു.. നീ ഡ്രസ്സ് ചെയ്യ്..
അവൾ ഹാഫ് പാന്റും ടീഷർട്ടും എനിക്ക് നേരെ എറിഞ്ഞു.
"ഏതായാലും ഇട്.. പേടിയാണെങ്കി
വെള്ളത്തിൽ ഇറങ്ങേണ്ട..
ശ്രേയ പറഞ്ഞു.
ഞാൻ അവൾ തന്ന ഡ്രസ്സ് എടുത്തു
അപ്പോഴേക്കും ശ്രേയ ഡ്രസ്സ് ധരിച്ചു കഴിഞ്ഞിരുന്നു. ഞാൻ ടീഷർട്ടും ജീൻസും ആയിരുന്നു
💬 Comments
View all comments