Chapter Title : എന്റെ സുൽത്താന 13 [Marin]
ആയിരുന്നു എങ്കിലും പുറത്ത് മിസ്സ് ഒരു കൂട്ടുകാരിയെ പോലെ ആയിരുന്നു. ചിരിച്ചു വളരെ ശാന്തമായി സംസാരിക്കുന്ന പ്രകൃതം.പഠിക്കാൻ മിടുക്കി ആയിരുന്നു എങ്കിലും പൊതുവെ മൂടിയായിരുന്ന എന്നേ മിസ്സ് ശ്രദ്ധിക്കുന്നു എന്ന് എനിക്ക് അറിയില്ലായിരുന്നു. മാത്രല്ല മറ്റു വിഷയങ്ങളിൽ മാക്സിമം മാർക്ക് വാങ്ങിയിരുന്നു ഞാൻ ബയോളജി സബ്ജെക്ട്ല് മാർക്ക് കുറവും ആയിരുന്നു.
ഒരു ദിവസം ഉച്ചക്ക് ശേഷം സ്കൂൾ പ്രിൻസിപ്പൽ വിളിക്കുന്നു എന്ന് പിയൂൺ വന്ന് പറഞ്ഞു.മദർ സൂസൻ ആണ് ഞങ്ങളുടെ പ്രിൻസിപ്പൽ. വളരെ ഗൗരവക്കാരി. കണ്ണിൽ നോക്കാൻ തന്നെ ഭയം
തോന്നും.
ഞാൻ അകത്തേക്ക് ചെന്നു. എതിർ
വശത്തെ കസേരയിൽ ശ്വേത മിസ്സ് ഇരിക്കുന്നു.
.. ദൈവമേ.. എന്നേ പറ്റി പരാതി വല്ലതും കിട്ടിയോ..സത്യത്തിൽ എനിക്ക് മുള്ളാൻ മുട്ടി പോയി.
"രേഷ്മ എങ്ങനെ ഉണ്ട് ക്ലാസ്സ്..
മദർ പെട്ടന്ന് ചോദിച്ചു.
"ഗുഡ് മദർ... ഞാൻ വിനയത്തോടെ
പറഞ്ഞു.
"ഒക്കെ.. ഈ സ്കൂളിന് രേഷ്മയിൽ ഒരുപാട് പ്രതീക്ഷ ഉണ്ട്. ബയോളജി ഒഴിച്ച് ബാക്കി എല്ലാ സബ്ജെക്ട്ലും രേഷ്മ സ്കൂളിൽ തന്നെ ഫസ്റ്റ് ആണ്. അറിയില്ലേ..
"Yes മദർ... ഞാൻ തലയാട്ടി.
"ഒക്കെ അപ്പൊ ബയോളജി സബ്ജെക്ട് മാത്രം രേഷ്മക്ക് ബുദ്ധിമുട്ട് ആവുന്നു അല്ലെ. വൈ..
മിസ്സിന്റെ ക്ലാസ്സ് മനസിലാവുന്നില്ലേ..
അതോ മിസ്സ് ക്ലാസ്സ് എടുക്കുന്നത് ശരിയാവുന്നില്ലേ..
"അയ്യോ.. നോ.. മദർ..
ഞാൻ കൈകൾ കൂപ്പി വാപൊത്തി ഇരുവരെയും മാറി മാറി നോക്കി.
"I thing you need extra care.
മദർ എന്നേ നോക്കി.പിന്നെ തുടർന്നു...
ഞങ്ങൾ ഒരു തീരുമാനം എടുത്തു.
മിസ്സ് രേഷ്മക്ക് എക്സ്ട്രാ ക്ലാസ്സ് തരാൻ
💬 Comments
View all comments