0%

Chapter Title : എന്റെ സുൽത്താന 14 [Marin]

Author : Kambikathakal Read All Parts 4.9K

ആയിക്കോളൂ..

ശ്വേത മിസ്സ്‌ എല്ലാവരെയും ഒരിക്കൽ കൂടി നോക്കി സ്വാതി മിസ്സിനോട് എന്തോ പറഞ്ഞു കൊണ്ട് പുറത്തേക്ക് പോയി.

ഞങ്ങൾ എല്ലാവരും നിശബ്ധരായി സ്വന്തം റൂമിലേക്ക്‌ പോയി.

"ഡീ.. ഞാനും ട്യൂഷന് വന്നാലോ ഉണ്ട്.. മിസ്സിനോട് ചോദിച്ചു നോക്ക്..

ശ്രേയ റൂമിൽ വന്നു കഴിഞ്ഞു എന്നോട് പറഞ്ഞു.

"നിനക്കും ബയോളജി ടെൻഷൻ ആണല്ലേ ... നീ മിസ്സിനോട് ചോദിച്ചു നോക്ക് ..

ഞാൻ പറഞ്ഞു.

"No പറഞ്ഞാലോ പേടി... നീ no 1 ആയത് കൊണ്ടാ മിസ്സ്‌ ട്യൂഷന് സമ്മതിച്ചത്...

ശ്രേയ പറഞ്ഞു.

"നീ എന്താ മോശം ആണോ..

നീ ചോദിച്ചു നോക്ക് നമ്മുക്ക് ഒരുമിച്ചു പോവാലോ..

ഞാൻ പറഞ്ഞു.

"ഉം.. സ്കൂളിൽ എത്തി ചോദിച്ചു നോകാം അല്ലെ..

അവൾ സ്വയം പറഞ്ഞു.

കൃത്യം 5.30ക്ക് തന്നെ എല്ലാവരും യാത്രക്ക് തെയ്യാറായി പുറത്തു വന്നു.

അപ്പോഴേക്കും ജോസേട്ടൻ ഹോട്ടലിന്റെ പാർക്കിങ്ങിൽ ബസ് റെഡിയാക്കി നിർത്തിയിരുന്നു.

ദൂര യാത്രക്ക് ഉപയോഗിക്കാൻ പറ്റുന്ന Luxury ബസ് ആയിരുന്നു.

അങ്ങനെ ഉള്ള രണ്ട് ബസ്സുകൾ സ്കൂളിൽ ഉണ്ട്. സാമ്പത്തികമായി നല്ല പഠന ചിലവ് ഉള്ള സ്കൂൾ ആയതിനാൽ സൗകര്യക്കുറവ് ഒന്നും ഇല്ലായിരുന്നു.

ഞാനും ശ്രേയയും ഡ്രൈവർ സീറ്റിന്റ പിന്നിലെ ഡബ്ൾ സീറ്റ്‌ നോക്കി അതിൽ ഇരിപ്പ് ഉറപ്പിച്ചു.

30,35 പേർക്ക് സുഖമായി യാത്ര ചെയ്യാവുന്ന ബസ് ആണ്.

തുടക്കത്തിൽ എല്ലാവരും ഭയങ്കര സംസാരവും ബഹളവും ആയിരുന്നു എങ്കിലും പതിയെ നിശബ്ദമായി തുടങ്ങി ബസിനകം.

8 മണിയായപ്പോൾ നല്ലൊരു റെസ്റ്റോറന്റ്ന്റെ മുന്നിൽ ബസ് നിന്നു. അത്യാവശ്യം തണുപ്പ് തുടങ്ങി

ചിലർ ഇറങ്ങുമ്പോൾ തന്നെ

💬 Comments

View all comments