Chapter Title : എന്റെ സുൽത്താന 14 [Marin]
കൂട്ടി. പിൻഭാഗത്തെ സീറ്റുകളുടെ മറുവശം മുഴുവനും ഡാൻസ് കയ്യേറി.
കുറച്ചു സമയത്തിന് ശേഷം ശ്വേത മിസ്സ് കിതച്ചു കൊണ്ട് എന്റെ അടുത്തു വന്നിരുന്നു.ഒപ്പം ഡാൻസ് ചെയ്യുന്നവരെ കയ്യടിച്ചു പ്രോത്സാഹനം കൊടുത്തു കൊണ്ടിരുന്നു.
"രേഷ്മ എന്തേ ഡാൻസ് ചെയ്യുന്നില്ലേ...
അവർക്ക് പ്രോത്സാഹനം കൊടുക്കുന്നതിനിടെ ശ്വേതമിസ്സ് എന്നോട് ചോദിച്ചു.
"ഇല്ല.. മിസ്സ് ..
ഞാൻ ചിരിച്ചു കൊണ്ട് ഒഴിഞ്ഞു മാറി.
"നാണം കൊണ്ടാണോ അതൊക്കെ മാറും.. പോയി രണ്ട് സ്റ്റപ് വെക്ക് .. മിസ്സ് പറഞ്ഞു
"ഹും.. ഞാൻ വേണ്ടെന്ന് തലയാട്ടി.
പിന്നെ മിസ്സ് നിർബന്ധിച്ചില്ല. ഡാൻസ് നോക്കി ഇരുന്നു. പതിയെ പതിയെ ഓരോരുത്തരായി ഡാൻസ് നിർത്തി സീറ്റിൽ ഇരുന്നു. എല്ലാവരും നന്നായി ഷീണിച്ചു തോന്നുന്നു. ഡാൻസ് കഴിഞ്ഞു ശ്രേയ എന്റെ അടുത്തേക്ക് ഇരിക്കാനായി വന്നു. അപ്പോഴാണ്
ശ്വേത മിസ്സ് എന്റെ അടുത്തു ഇരിക്കുന്നത് കാണുന്നത്.മിസ്സിനെ കണ്ടതും ശ്രേയ പോവാനായ് തിരിഞ്ഞു.
"ശ്രേയയുടെ സീറ്റ് ആയിരുന്നു അല്ലെ..
മിസ്സ് എണീറ്റു.
" നോ.. ഞാൻ ബാക്കിൽ ഇരിക്കാം. അവിടെ സീറ്റ് ഉണ്ട് മിസ്സ്..
"കുഴപ്പമില്ല. ശ്രേയ ഇരിക്ക് ... ഞാൻ മിസ്സിന്റെ അടുത്ത് കാണും.
ശ്വേതമിസ്സ് എണീറ്റ് പിന്നിലേക്ക് നടന്നു.
പുറത്ത് നല്ല തണുപ്പ് തുടങ്ങി.ശ്രേയ ഒരു വലിയ ഷാൾ കൊണ്ട് തലയിലൂടെ പുതച്ചു തുടകൾക്ക് ഇടയിൽ കൈകൾ തിരുകി ചുരുണ്ട്
ഇരിപ്പാണ്.
ഞാൻ കുറച്ചു നേരം പുറത്തേക്ക് നോക്കി ഇരുന്നു. പുറത്ത് കുറേശെ മഞ്ഞുണ്ട്. കാഴ്ച വ്യക്തമല്ല.
എനിക്ക് നന്നായി തണുപ്പ് തോന്നി. പക്ഷെ പുതപ്പ് ട്രാവൽ ബാഗിൽ ആണ്. ഞാൻ കൈകൾ തുടകൾക്
ഇടയിലേക്ക് തിരുകി ചുരുണ്ട്
💬 Comments
View all comments