Chapter Title : എന്റെ സുൽത്താന 14 [Marin]
കൂടി ഇരുന്നു.
പിറകിലെ ഡാൻസ് ചെയ്തവർ എല്ലാം സീറ്റിൽ ഇരുന്നു കഴിഞ്ഞു. ചിലർ എല്ലാം നല്ല ഉറക്കത്തിലും ആയി. അതിനു മുൻപ് തന്നെ ജോസേട്ടൻ മ്യൂസിക് ഓഫ് ആക്കി. ബസ്സിലെ ലൈറ്റും ഓഫ് ആക്കി കഴിഞ്ഞിരുന്നു. സമയം എത്താണ്ട് പത്തുമണി ആവുന്നു.
"ഡീ.. നിനക്ക് തണുക്കുന്നില്ലേ..
ശ്രേയ എന്നെ നോക്കി ചോദിച്ചു.
"ണ്ട്.. പുതപ്പ് ബാഗിലാ..
ഞാൻ പറഞ്ഞു.
"ഇത്.. വലുതാ.. ന്നാ..
ശ്രേയ പുതപ്പിൽ പാതി എനിക്ക് തന്നു.സോഫ്റ്റ് ആയ ഒരു Wool blanket ആയിരുന്നു അത്.
ശ്രേയ എന്റെ സീറ്റിന്റ പിൻ ഭാഗം സ്ലീപ്പിങ് മോഡിലേക്ക് ആക്കി,
ഞങ്ങൾ പുറകോട്ട് ചാരി കിടന്നു.
പുതപ്പിനുള്ളിലെ സുഖമുള്ള ഇളം ചൂടിൽ പതിയെ കണ്ണുകൾ അടച്ചു ഞാൻ ചാരി കിടന്നു.
ഇടക്ക് ഞാൻ കണ്ണുകൾ തുറന്നു നോക്കി. ബസിൽ ലൈറ്റ് മുഴുവനും ഓഫ് ആക്കിയിട്ടുണ്ട്. ഡ്രൈവർ സീറ്റിന്റ പിൻവശത്തെ ഗ്ലാസിലൂടെ ജോസേട്ടന്റ തലയുടെ പിൻവശം മാത്രം കാണാം. ജോസേട്ടൻ എക്സ് മിലിറ്ററി ഡ്രൈവർ ആണ്.
പഴയ ഒരു ഹിന്ദി പാട്ടും മൂളികൊണ്ട് അദ്ദേഹം അനായാസമായി വണ്ടി ഓടിക്കുകയാണ്. ഞങ്ങളുടെ എതിർവശത്തു ഫ്രണ്ട് ഡോർ ആണ്. അതിനു പിന്നിലെ സീറ്റിൽ ചിലർ ട്രാവൽ ബാഗ് കൂട്ടി വെച്ചിട്
ഉണ്ട്. ബസ് ഒരു ഗ്രാമത്തിലൂടെ പോവുകയാണ് തോന്നുന്നു. ഹെഡ് ലൈറ്റ് വെളിച്ചത്തിൽ കാര്യമായ വീടുകൾ ഒന്നും കാണാൻ ഇല്ല.
ശ്രേയ എന്റെ ചുവലിൽ മുഖം പൂഴ്ത്തി കണ്ണുകൾ അടച്ചു കിടക്കുകയാണ്. അവളുടെ ചൂട് ശ്വാസവായു എന്റെ കഴുത്തിൽ അടിച്ചു കൊണ്ടേയിരുന്നു.ഞാൻ അവളെ നോക്കി. പാവം എന്നും എന്നോട് സ്നേഹം മാത്രം
💬 Comments
View all comments