Chapter Title : എന്റെ സുൽത്താന 2 [Marin]
ആയിരത്തിന്റ നോട്ടുകൾ ചുരുട്ടി അയാൾക് നീട്ടി..
അയ്യോ ടീച്ചറെ ഞമ്മക്ക് ഒന്നും ബേണ്ട.. അയാൾ പിന്നോട്ട് മാറി.
സാരല്യ..ഇത് വാങ്ങിക്കൂ.. ഒരുപാട് ഓട്ടോ ചാർജ് ഒക്കെ ചിലവായി കാണില്ലേ.. ഞാൻ നിർബന്ധിച്ചു..
അയ്യോ ടീച്ചറെ... അയാൾ തല ചൊറിഞ്ഞു. സാരല്യ വാങ്ങിക്ക്
ഞാൻ നിർബന്ധിച്ചു കയ്യിൽ പിടിപ്പിച്ചു.
ശരി ന്നാ ഇത്താ.. ഞാൻ പോട്ടെ.. ടീച്ചറെ ഏതെങ്കിലും ആവശ്യം വന്നാൽ വിളിച്ചാ മതി ഞമ്മൾ ഇവിടെ അടുത്താ..
ബീരാൻ ഗേറ്റിലേക്ക് നടന്നു.
ന്നാ നമ്മക്ക് റൂമൊക്കെ കാണാം. ഇത്ത മുന്നിൽ നടന്നു. ഒപ്പം ലഗേജുമായി ഞങ്ങൾ നാല് പേരും.
വീടിന്റ സൈഡിൽ കൂടെ ആണ് മുകളിലേക്ക് സിമെന്റ്ല് ഉള്ള ഗോണിപടികൾ വെച്ചിട്ടുള്ളത്. മുകളിൽ എത്തിയപ്പോ സഫിയ താക്കോൽ എടുത്തു വാതിൽ തുറന്നു. ഞങ്ങൾ അകത്തു കയറി. വലിയ ഒരു റൂം ആണ്. ഒരുഭാഗത്തു ചെറിയ ഒരു കിച്ചൻ. ഒരു ബാത്റൂം. ഒരു ഫാൻ. ഒരു ഡബ്ൾ കോട്ട് കട്ടിൽ.. സൈഡ് ല് ചുമർമോഡിഫൈ ചെയ്ത ഒരു അലമാര, ഒരു മേശ..
അത്യാവശ്യം സൗകര്യം എല്ലാം ഉണ്ട്. ഞങ്ങൾ കേറിവന്ന വാതിലിനു നേരെ വേറെ ഒരു വാതിൽ ഉണ്ട് അത് അടഞ്ഞു കിടപ്പാണ്. റൂമൊക്കെ കാണിച്ചു സഫിയ ആ വാതിൽ തുറന്നു അത് നേരെ ഹാളിലേക്ക് ആണ്. അതിനു താഴേക്ക് ഗോവണി അത് അവരുടെ വീടിന്റെ ഹാളിലേക്ക് അവസാനിക്കുന്നു. മുകളിലെ ഹാളിന് ഒരു സിറ്റ്ഔട്ട് ഉണ്ട് ഹാളിൽ നിന്നും വേറെ ഒരു വാതിൽ ടെറസിലെ ഓപ്പൺ ഭാഗത്തേക്ക് ആണ്. എല്ലാംകൊണ്ടും കൊള്ളാം നല്ല വീട് തന്നെ ഞാൻ മനസ്സിൽ
💬 Comments
View all comments