Chapter Title : എന്റെ സുൽത്താന [Marin]
പിടിച്ചു ബസ് സ്റ്റാൻഡിൽ എത്തി. അവിടെ അന്യോഷിച്ചപ്പോൾ ആണ് അറിയുന്നത് ഞങ്ങൾക്ക് പോകേണ്ട സ്ഥലം പിന്നെയും പ ത്തി അഞ്ചു കിലോമീറ്റർ ദൂരെ ആണ് എന്ന്. മാത്രം അല്ല അങ്ങോട്ട് ദിവസം വളരെ കുറച്ചു ബസ് സർവീസ് മാത്രം ഉള്ളു താനും.സമയം അപ്പൊ വൈകുന്നേരം മണി ആയി കഴിഞ്ഞു.
അപ്പച്ചൻ പറഞ്ഞു
" ഏതായാലും നേരത്തെ വന്നത് നന്നായി മോളെ. ഇനി അവിടെ എത്താൻ രാത്രി ആവും. പരിചയം ഇല്ലാത്ത സ്ഥലം അല്ലെ. മാത്രമല്ല അവിടെ താമസിക്കാൻ സ്ഥലം കിട്ടോ അറിയില്ല. ഇന്ന് ഇവിടെ തങ്ങി രാവിലെ തിരിക്കാം..
എനിക്കും അത് ആണ് നല്ലത് തോന്നി. അടുത്ത് ഒരു കടയിൽ കേറി അപ്പച്ചൻ അടുത്തുള്ള നല്ലൊരു ലോഡ്ജിന്റെ അഡ്രെസ്സ് വാങ്ങി ഞങ്ങൾ അങ്ങോട്ട് തിരിച്ചു.
രാത്രി കിടക്കുമ്പോ മനസ്സിൽ ഒരുപാട് കാലത്തെ മോഹവും കാത്തിരിപ്പും ഫലം കണ്ട സന്തോഷത്തോടെ ഞാൻ ഉറക്കത്തിലേക്ക് വീണു.
രാവിലെ തന്നെ ഞങ്ങൾ സ്കൂളിലേക്ക് തിരിച്ചു. പ്രധാന റോഡിലൂടെ കുറച്ചു ദൂരം ഓടി പ്രൈവറ്റ് ബസ് ഒരു ടാർ ഇട്ട ഇട റോഡിലേക്ക് തിരിഞ്ഞു. കുറച്ചു ദൂരം പോയപ്പോൾ തന്നെ തങ്ങൾ ഒരു ഗ്രാമ പ്രദേശത്തേക്ക് ആണ് പോവുന്നത് മനസിലായി. റോഡിനു ഇരുവശവും നിറയെ മരങ്ങൾ. ചിലയിടത്ത് കുറ്റികാടുകൾ പോലെ.ഓരോ വീടും തമ്മിൽ 10 മുതൽ 20 മിനിറ്റ് നടക്കേണ്ട ദൂരം ഉണ്ട്.
അടുത്ത് അടുത്ത് വീടുകൾ ഉള്ള സാമാന്യം ഭേദപ്പെട്ട പട്ടണത്തിൽ ജനിച്ചു വളർന്ന എനിക്ക് അതൊക്കെ അത്ഭുതം ആയിരുന്നു. എല്ലായിടത്തും പച്ചപ്പ്. അതെല്ലാം കൗതുകത്തോടെ നോക്കി ഇരിക്കെ ഞങ്ങളുടെ ബസ്
💬 Comments
View all comments