Chapter Title : എന്റെ സുൽത്താന [Marin]
ഒരു ടൗണിൽ എത്തി സ്റ്റാൻഡിൽ കയറിയ ഉടനെ കണ്ടക്ടർ സ്ഥലപ്പേര് ഉറക്കെ വിളിച്ചു പറഞ്ഞു. അപ്പച്ചൻ എഴുന്നേറ്റ് കൊണ്ട് പറഞ്ഞു സ്ഥലം എത്തി തോന്നുന്നു ഇറങ്ങാം.
സാമാന്യം നല്ല ഒരു സിറ്റി. ഇഷ്ടം പോലെ കടകൾ ചെറിയ ഹോട്ടലുകൾ. തുണികടകൾ എല്ലാം ഉണ്ട്. അത്യാവശ്യം നല്ല വാഹന തിരക്കും.
അപ്പച്ചൻ അടുത്ത ഒരു കടയിൽ കയറി സ്കൂളിന്റെ അഡ്രെസ്സ് ചോദിച്ചു. കടക്കാരൻ പറഞ്ഞത് പ്രകാരം ഞങ്ങൾ ഒരു ഓട്ടോ പിടിച്ചു യാത്രയായി.
ഉദ്ദേശം 10,15 മിനിറ്റ് കൊണ്ട് സ്കൂളിൽ എത്തി. വലിയ സ്കൂൾ ആണ്. ഗവണ്മെന്റ് സ്കൂൾ ആണെങ്കിലും നല്ല അടുക്കും ചിട്ടയും വൃത്തിയും.. ഗേറ്റ് കടന്നു കുറച്ചു ചെന്നപ്പോ കൈ ഒരു പുസ്തകം ആയി ഒരാൾ എതിരെ വരുന്നു. മാഷ് ആണ് തോന്നുന്നു.
"ഈ ഓഫീസ് റൂം എവിടെ ആണ് മാഷേ...
അപ്പച്ചൻ അദ്ദേഹത്തോട് ചോദിച്ചു.
അയാൾ ഞങ്ങളെ സൂക്ഷിച്ചു നോക്കി...
"പുതിയ അപ്പോയിന്മെന്റ് ആണ് അല്ലെ.
എന്നേ നോക്കി ചോദിച്ചു
"അതെ... ഞാൻപറഞ്ഞു...
ഏതാ സബ്ജെക്ട്... അദ്ദേഹം വീണ്ടും ചോദിച്ചു.
മാത്‍സ്...
ആണോ..ങ്ങഹാ നന്നായി... ദാ ആ കാണുന്ന ഗാർഡൻ ഇല്ലേ അതിന്റ മുന്നിൽ തന്നെ ഉള്ളത് ആണ് ഓഫീസ്... അദ്ദേഹം ചൂണ്ടികാണിച്ചു...ഭംഗിയുള്ള ഗാർഡൻ. നടുക്ക് ഗാന്ധിജിയുടെ പ്രതിമ. സ്കൂളും പരിസരവും കണ്ടപ്പോ തന്നെ മനസിലായി നല്ല അച്ചടക്കം ഉള്ള സ്കൂൾ ആണ് എന്ന്. ക്ലാസ്സ് തുടങ്ങിയിട്ട് ഉണ്ട് സമയം രാവിലെ 10 കഴിഞ്ഞു. കുട്ടികൾ ഒന്നും പുറത്ത് കാണുന്നില്ല. ഇത്രയും വലിയ സ്കൂൾ ആയിട്ട് പോലും ഒരു അപശബ്ദം പോലും ഇല്ല. നിശബ്ദത...
💬 Comments
View all comments